തൃപ്പൂണിത്തുറ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനും പ്രഭാഷകനുമായ   ഡോ. എൻ.ഗോപാലകൃഷ്ണൻ അന്തരിച്ചു.67 വയസ്സായിരുന്നു. സിഎസ്ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായിരുന്നു അദ്ദേഹം. ഒരു മാസമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടോടെ അന്ത്യം സംഭവിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മേക്കര തുളു ബ്രാഹ്മണ സമാജം ശ്മശാനത്തിൽ. പരേതയായ രുഗ്മിണിയാണു ഭാര്യ. അവർ ബിഎസ്എൻഎലിൽ ഉദ്യോഗസ്ഥയായിരുന്നു.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഫാർമക്കോളജി കെമിസ്ട്രിയിലും അപ്ലൈഡ് കെമിസ്ട്രിയിലും ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം പിഎച്ച്ഡിയും സംസ്കൃതത്തിൽ ഡിലിറ്റും കരസ്ഥമാക്കി. രാജ്യത്തും അൻപതിലേറെ വിദേശ രാജ്യങ്ങളിലുമായി ആയിരക്കണക്കിനു പ്രഭാഷണങ്ങൾ നടത്തി ശ്രദ്ധേയനായി. നൂറ്റൻപതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാരതീയ വിചാരധാര, ഭാരതീയ ഈശ്വരസങ്കൽപം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ കൃതികളാണ്.


ALSO READ: സംസ്ഥാനത്ത് വേനൽമഴ 3 ദിവസം കൂടി തുടരും; എറണാകുളത്തും ഇടുക്കിയിലും ഇന്ന് യെല്ലോ അലർട്ട്


ശാസ്ത്ര വിഷയങ്ങളിലും വേദോപനിഷത്തുകളിലും പുരാണങ്ങളിലുമുള്ള  അഗാധ പാണ്ഡിത്യം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ കരുത്തുറ്റതും വേറിട്ടതുമാക്കി മാറ്റി. 1999ൽ തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപിച്ചു. ഇതിന്റെ ആസ്ഥാനം പിന്നീടു തൃശൂർ കേച്ചേരി മഴുവഞ്ചേരിയിലേക്കു മാറ്റി. കഠിനമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് അദ്ദേഹം കടന്നു വന്നത്. എറണാകുളം നോർത്ത് പരമാര ക്ഷേത്രത്തിൽ പൂജാരിയായും ദ്വാരക ഹോട്ടലിൽ സപ്ലൈയറായും ജോലി ചെയ്താണു പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.
മക്കൾ: ഹരീഷ് (ഐടി ഉദ്യോഗസ്ഥൻ, ബെംഗളൂരു), ഹേമ. മരുമകൻ: ആനന്ദ് (ഐടി ഉദ്യോഗസ്ഥൻ).


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.