Kerala Legislative Assembly: നിയമസഭാ സെക്രട്ടറിയായി ഡോ. എന്‍ കൃഷ്ണകുമാറിനെ നിയമിച്ചു
Dr N Krishna Kumar: ഐഎംജിയിലെ മുന്‍ ഫാക്കല്‍റ്റി കൂടിയായ കൃഷ്ണകുമാര്‍ കോഴിക്കോട് ലോ കോളേജില്‍ പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിട്ടുണ്ട്.
തിരുവനന്തപുരം: നിയമസഭാ സെക്രട്ടറിയായി തിരുവനന്തപുരം ഗവ. ലോ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ.എന്‍.കൃഷ്ണകുമാറിനെ നിയമിച്ചു. ഐ.എം.ജി യിലെ മുന്‍ ഫാക്കല്‍റ്റി കൂടിയായ കൃഷ്ണകുമാര്‍ കോഴിക്കോട് ലോ കോളേജില്‍ പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിട്ടുണ്ട്. പാറശാലയില്‍ നടരാജപിള്ളയുടെയും മനോമണിയുടെയും മകനായി ജനനം.
ധനുവച്ചപുരം വി.ടി.എം.എന്‍.എസ്.എസ്. കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബി, എല്‍.എല്‍.എം ബിരുദങ്ങളും കുസാറ്റില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുള്ള കൃഷ്ണകുമാര്‍ ദീര്‍ഘകാലം തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു.
ALSO READ: ഡ്രൈവിങ് പരിശീലനം വീണ്ടും പ്രതിസന്ധിയിലേക്ക്; 10 മുതൽ സിഐടിയു സമരത്തിലേക്ക്
കേരള സര്‍വകലാശാലയില്‍ നിന്ന് ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് ഒന്നാം റാങ്കോടെ വിജയിച്ചു. പതിനഞ്ചോളം പുസ്തകങ്ങളുടെ രചയിതാവാണ് ഡോ.കൃഷ്ണകുമാര്‍. മികച്ച ഗവേഷകനുള്ള എന്‍.ആര്‍.മാധവമേനോന്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.
അന്തര്‍ദേശീയ തലത്തില്‍ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ ഷിജി നിയമവകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയാണ്. അഡ്വ.മനു കൃഷ്ണ എസ്.കെ., ഐശ്വര്യ എസ്.കെ. എന്നിവര്‍ മക്കളാണ്. ജൂൺ പത്തിന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് ചുമതലയേൽക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.