Dr.T.N Seema: നവകേരളം കര്‍മപദ്ധതി കോ-ഓര്‍ഡിനേറ്ററായി ഡോ.ടി.എൻ സീമയെ നിയമിച്ചു
2010 മുതൽ ആറ് വർഷം കേരളത്തിൽ നിന്ന് രാജ്യസഭാംഗം ആയിരുന്നു ടി.എൻ സീമ
തിരുവനന്തപുരം: നവകേരളം കര്‍മ പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററായി ഡോ. ടി.എന്‍ സീമയെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. മന്ത്രിസഭാ യോഗത്തിലാണ് (Cabinet meeting) ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
2010 മുതൽ ആറ് വർഷം കേരളത്തിൽ നിന്ന് രാജ്യസഭാംഗം (Rajyasabha Member) ആയിരുന്നു ടി.എൻ സീമ. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. സംസ്ഥാന ആസൂത്രണ ബോർഡിൽ ജനകീയാസൂത്രണ, സ്ത്രീശാക്തീകരണ പരിപാടികളുടെ ഉപദേശക, സംസ്‌ഥാന ജെൻഡർ അഡ്വൈസറി ബോർഡ് മെമ്പർ, കുടുംബശ്രീ മിഷൻ – ഗവേർണിംഗ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ സീമ പ്രവർത്തിച്ചിട്ടുണ്ട്.
ALSO READ: KAS Advice: നവംബർ ഒന്നിന് കെ. എ. എസ് നിയമന ശുപാർശ: മുഖ്യമന്ത്രി
സ്ത്രീശാക്തീകരണം, ലിംഗപദവി, വികസനം, മാധ്യമപഠനം, തുടങ്ങിയ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ജനകീയാസൂത്രണ പരിപാടിയിൽ നേതൃത്വപരമായ പങ്കുവഹിച്ചു. ‘ഹൃദയഗവേഷണം’ (കവിതാസമാഹാരം, 2012), ‘പ്രാദേശികാസൂത്രണവും സ്ത്രീകളും’ (1997), ‘ആഗോളവൽക്കരണവും സ്ത്രീകളും’ (2005), ‘സ്ത്രീകൾക്ക് മേൽ ഒരു യുദ്ധം നടക്കുന്നുണ്ട്’ (2015) എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന പുസ്തകങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...