KAS Advice: നവംബർ ഒന്നിന് കെ. എ. എസ് നിയമന ശുപാർശ: മുഖ്യമന്ത്രി

ഉദ്യോഗാർത്ഥിയുടെ കഴിവും കാര്യക്ഷമതയും പരിശോധിക്കാനുതകും വിധം പി. എസ്. സി പരീക്ഷാ സിലബസിൽ മാറ്റം കൊണ്ടുവരാനാകണം

Written by - Zee Malayalam News Desk | Last Updated : Aug 31, 2021, 02:40 PM IST
  • കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലും ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ ആരംഭിക്കും
  • കോട്ടയത്ത് പി. എസ്. സി ഓഫീസ് കെട്ടിടത്തിന്റേയും ഓൺലൈൻ കേന്ദ്രത്തിന്റേയും നിർമാണം അന്തിമഘട്ടത്തിലാണ്.
  • ആവശ്യമുള്ളതിന്റെ അഞ്ചിരട്ടി വരെ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന നിലയാണ് ഇപ്പോൾ കേരള പി. എസ്. സി സ്വീകരിക്കുന്നത്
KAS Advice: നവംബർ ഒന്നിന് കെ. എ. എസ് നിയമന ശുപാർശ: മുഖ്യമന്ത്രി

പാലക്കാട്: നവംബർ ഒന്നിന് കെ. എ. എസ് തസ്തികകളിൽ നിയമന ശുപാർശ നൽകാനാണ് പി. എസ്.സി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് പി. എസ്. സി ജില്ലാ ഓഫീസ് ഓൺലൈൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. എ. എസ് അഭിമുഖം സെപ്റ്റബറിനുള്ളിൽ പി. എസ്. സി പൂർത്തിയാക്കും. എൻട്രി കേഡറിൽ സർക്കാർ സർവീസിൽ പ്രവേശിക്കുന്ന ഒരാളാണ് ഭാവിയിൽ ഉയർന്ന തസ്തികയിൽ എത്തുന്നത്. 

ഉദ്യോഗാർത്ഥിയുടെ കഴിവും കാര്യക്ഷമതയും പരിശോധിക്കാനുതകും വിധം പി. എസ്. സി പരീക്ഷാ സിലബസിൽ മാറ്റം കൊണ്ടുവരാനാകണം. സർക്കാർ ജോലി എന്നത് ജീവനോപാധി മാത്രമല്ല, ജനസേവനം കൂടിയാണെന്ന ബോധം ഉദ്യോഗാർത്ഥികളിൽ ഉയർത്താനാകും വിധം സിലബസിൽ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read: Covid restrictions: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ; നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി കർണാടക

എല്ലാ വകുപ്പുകളിലെയും ഒഴിവ് കൃത്യതയോടെ റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പി. എസ്. സിക്ക് ഓൺലൈൻ പരീക്ഷ നടത്താൻ കേന്ദ്രങ്ങൾ ഉണ്ടാവണം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ 887 പേർക്ക് ഓൺലൈൻ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമുണ്ട്. പാലക്കാട് ആരംഭിച്ചിരിക്കുന്ന കേന്ദ്രത്തിൽ 345 പേർക്ക് പരീക്ഷ എഴുതാനാകും. 

കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലും ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ ആരംഭിക്കും. കോട്ടയത്ത് പി. എസ്. സി ഓഫീസ് കെട്ടിടത്തിന്റേയും ഓൺലൈൻ കേന്ദ്രത്തിന്റേയും നിർമാണം അന്തിമഘട്ടത്തിലാണ്. ആവശ്യമുള്ളതിന്റെ അഞ്ചിരട്ടി വരെ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന നിലയാണ് ഇപ്പോൾ കേരള പി. എസ്. സി സ്വീകരിക്കുന്നത്. നിയമനം ലഭിക്കുന്നതിനേക്കാൾ പതിൻമടങ്ങ് നിയമനം ലഭിക്കാത്തവരായി ലിസ്റ്റിലുണ്ടാവും.

Also Read: India Covid Update: രാജ്യത്ത് 30,941 പേർക്ക് കൂടി കോവിഡ്; 350 മരണം

റാങ്ക് ലിസ്റ്റിൽ വന്നതിനാൽ നിയമനം ലഭിക്കുമെന്ന് ഇവർ കരുതുകയും ചെയ്യും. റാങ്ക്‌ലിസ്റ്റുകളുടെ ഈ സ്ഥിതി പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിന് ജസ്റ്റിസ് ദിനേശൻ കമ്മീഷനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷ കാലയളവെടുത്താൽ 1,61,361 പേർക്ക് സംസ്ഥാന പി. എസ്. സി മുഖേന നിയമനം നൽകി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News