പൈക: ലോറിക്കുള്ളിൽ പാമ്പ് കയറിയതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. പിണ്ണാക്കനാട് പൈക റൂട്ടിൽ മല്ലികശേരിക്ക് സമീപം ആയിരുന്നു സംഭവം. വിളക്കുമാടത്തു നിന്നും മല്ലികശേരിയിലേക്ക് വീട് നിർമ്മാണത്തിനുള്ള പാറപ്പൊടിയുമായി പോവുകയായിരുന്നു ലോറി .


COMMERCIAL BREAK
SCROLL TO CONTINUE READING

ഡ്രൈവർ ഗിയർ മാറാൻ ശ്രമിക്കുന്നതിനിടെ ഗിയർ ലിവറിന് സമീപം പാമ്പിനെ കണ്ടതോടെ അപ്രതീക്ഷിത കാഴ്ചയിൽ ഡ്രൈവറുടെ വാഹനത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.നിയന്ത്രണം വിട്ട ലോറി റോഡ് അരികിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു കയറി.


ALSO READ: ഹിന്ദിക്കാരിയുടെ കുട്ടിയല്ലേയെന്നാണ് പലരും ചോദിച്ചത്, ഒടുവിൽ ഞാൻ ചെയ്തു ആ കർമ്മം


വൈദ്യുതി പോസ്റ്റ് അപകടത്തിൽ തകർന്നു . വാഹനമോടിച്ച ഡ്രൈവർ തോമസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയിൽ ഉണ്ടായിരുന്ന പാറപ്പൊടി റോഡിൽ ചിതറി വീണു. ലോറിയുടെ മുൻഭാഗം അപകടത്തിൽ സാരമായി തകർന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.