Aluva Murder Case: ഹിന്ദിക്കാരിയുടെ കുട്ടിയല്ലേയെന്നാണ് പലരും ചോദിച്ചത്, ഒടുവിൽ ഞാൻ ചെയ്തു ആ കർമ്മം

Aluva 5 years old gir funeral: എനിക്ക് ആകെ വല്ലായ്മ തോന്നി ഇതു കേട്ടപ്പോൾ എന്നും അദ്ദേഹം പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jul 30, 2023, 04:43 PM IST
  • മാളയിൽ പോയി, ആലുവ പോയി,കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നും പറഞ്ഞ് ഒരു പൂജാരിയും വരാന്‍ തയാറായില്ല.
  • കർമ്മങ്ങൾ അത്ര നന്നായി ചെയ്യാൻ അറിയുന്ന ആളല്ല ഒരു മരണത്തിനേ ഞാന്‍ ഇതിനു മുന്‍പ് കര്‍മം ചെയ്തിട്ടുള്ളൂ.
Aluva Murder Case: ഹിന്ദിക്കാരിയുടെ കുട്ടിയല്ലേയെന്നാണ് പലരും ചോദിച്ചത്, ഒടുവിൽ ഞാൻ ചെയ്തു ആ കർമ്മം

ആലുവ: ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കർമങ്ങൾ നിർവ്വഹിക്കാൻ പൂജാരിമാർ വിസമ്മതിച്ചതായി പരാതി. കുഞ്ഞിന്റെ അന്ത്യകർമ്മങ്ങൾ നടത്തുന്നതിനായി എത്തിയ രേവന്ത് എന്ന പൂജാരിയാണ്  ഇക്കാര്യം വെളിപ്പെടുത്തിയത്. മാധ്യമങ്ങൾക്കു മുന്നിൽ ഇക്കാര്യങ്ങൾ പറഞ്ഞത് ആലുവ എംഎൽഎ അൻവർ സാദത്തിനെ സാക്ഷിയാക്കിയാണ്. 

മാളയിൽ പോയി, ആലുവ പോയി,കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നും പറഞ്ഞ് ഒരു പൂജാരിയും വരാന്‍ തയാറായില്ല. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര്‍ തന്നെയല്ലേ അതും? ഇവരൊന്നും മനുഷ്യരല്ല. അത് കേട്ടപ്പോൾ ഞാൻ കരുതി നമ്മുടെ മോൾടെ കാര്യമല്ലേ, ഞാന്‍ തന്നെ കര്‍മം ചെയ്യാം എന്ന്. കർമ്മങ്ങൾ അത്ര നന്നായി ചെയ്യാൻ അറിയുന്ന ആളല്ല ഒരു മരണത്തിനേ ഞാന്‍ ഇതിനു മുന്‍പ് കര്‍മം ചെയ്തിട്ടുള്ളൂ. എനിക്ക് ആകെ വല്ലായ്മ തോന്നി ഇതു കേട്ടപ്പോൾ , പൂജാരി രേവന്ത് വികാരാധീനനായി പറഞ്ഞു. 

ALSO READ: ദുഃഖവും ലജ്ജയും തോന്നുന്നു, സംഭവത്തിന്റെ റിപ്പോർട്ട് തേടും; ആരിഫ് മുഹമ്മദ് ഖാന്‍

അദ്ദേഹം ഈ കാര്യം പറഞ്ഞു മുഴുവിപ്പിക്കും മുമ്പേ സമീപത്തുണ്ടായിരുന്ന എംഎൽഎ അൻവർ സാദത്ത് അദ്ദേഹത്തെ ആലിംഗനം ചെയ്തു.  കീഴ്മാട് പൊതുശ്മശാനത്തിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മൃതദേഹം  സംസ്കരിച്ചത്. അതേസമയം ആലുവയിലെ ക്രൂരമായ സംഭവത്തിൽ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അതീവദൗര്‍ഭാഗ്യകരമാണെന്നും സംഭവത്തിൽ ദുഃഖവും ലജ്ജയും തോന്നുന്നുവെന്നും ​ഗവർണർ പറഞ്ഞു. കര്‍ശന നടപടികൾ ഇത്തരം സംഭവം മേലില്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന്  സ്വീകരിക്കണമെന്നും സര്‍ക്കാരിന് ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയാന്‍  സാധിക്കുന്നില്ല. ഇത്തരമൊരു ക്രൂരത ഇനി ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടാകാത്ത വിധത്തില്‍ സര്‍ക്കാര്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും ​ഗവർണർ ഡൽഹിയിൽ പറഞ്ഞു. സംഭവത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ട് തീര്‍ച്ചയായും ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News