കണ്ണൂര്‍: മദ്യലഹരിയില്‍ ബസ് ഓടിച്ച് അപകടാവസ്ഥ സൃഷ്ടിച്ച ഡ്രൈവറെ യഥാസമയം മാറ്റി യാത്രക്കാരിലൊരാള്‍ നിയന്ത്രണമേറ്റെടുത്തതിനാല്‍ വന്‍ അപകടം ഒഴിവായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ബെംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ പയ്യന്നൂര്‍ സ്വദേശി വിനയനാണ് അടിച്ച് ഫിറ്റായി ബസ് ഓടിച്ചത്. ബെംഗളൂരുവില്‍ നിന്ന് ബസ് പുറപ്പെട്ടപ്പോള്‍ തന്നെ യാത്രക്കാര്‍ ഡ്രൈവറുടെ അസ്വഭാവികത ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് വിരാജ്‌പേട്ടയില്‍ എത്തിയപ്പോഴാണ് വിനയനെ കാബിനില്‍ നിന്ന് ഇറക്കി യാത്രക്കാരന്‍ ബസിന്‍റെ നിയന്ത്രണം ഏറ്റെടുത്തത്.


യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് വിനയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന വളപട്ടണം സ്വദേശിയായ യുവാവാണ് പീന്നിട് ബസ് ഓടിച്ചതും, യാത്രാക്കാരെ യഥാസ്ഥാനത്ത് എത്തിച്ചതും.


കണ്ണൂരില്‍ ബസ് എത്തിയപ്പോള്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വളപട്ടണം എസ്‌ഐ ശ്രീജിത്തും സംഘവുമാണ് ഡ്രൈവര്‍ വിനയനെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.