കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും ഓടിച്ചയാളുടെ ലൈസന്‍സും റദ്ദാക്കും
ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇനി മുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും. ജനങ്ങളുമായി ഏറ്റവും അടുപ്പമുള്ള വകുപ്പുളിലൊന്ന് എന്ന നിലയില്‍ സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിന് നടപടി സ്വീകരിക്കും.
ആലപ്പുഴ: ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും വാഹനമോടിക്കുമെന്ന് ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹന വകുപ്പ് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടത്തിയ പരാതി പരിഹാര അദാലത്ത് - വാഹനീയം 2022- ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇനി മുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും. ജനങ്ങളുമായി ഏറ്റവും അടുപ്പമുള്ള വകുപ്പുളിലൊന്ന് എന്ന നിലയില്‍ സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിന് നടപടി സ്വീകരിക്കും.
Read Also: രാജ്യത്ത് ചൂട് കൂടുന്നു; അഞ്ച് സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്
അപേക്ഷകളില്‍ തീരുമാനം അനിശ്ചിതമായി നീളുന്ന സ്ഥിതി ഇനി ഉണ്ടാകില്ല. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മോട്ടോര്‍ വാഹന നിയമങ്ങള്‍ കൂടുതല്‍ സുഗമമായി നടപ്പാക്കും. റോഡുകളിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുടെ ട്രയല്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.
ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ടാക്സി തൊഴിലാളി ഹബീബിന് ഓള്‍ ടാക്സി സഹകരണ സംഘവും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നല്‍കുന്ന ധനസഹായം മന്ത്രി കൈമാറി. ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനായി. എ.എം ആരിഫ് എം.പി മുഖ്യാതിഥിയായിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോദ് ശങ്കര്‍, ആര്‍.ടി.ഒ. സജി പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Read Also: ദുബായിൽ ഇ-സ്കൂട്ടറുകൾക്ക് അനുമതി; സൗജന്യ പെർമിറ്റിനായി വെബ്സൈറ്റ് വഴി അപേക്ഷിക്കാം
വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഡ്രൈവിംഗ് ലൈസന്‍സ്, നികുതി സംബന്ധമായ വിഷയങ്ങള്‍, ദീര്‍ഘകാലമായി തീര്‍പ്പാകാത്ത ഫയലുകള്‍, ചെക്ക് റിപ്പോര്‍ട്ടുകള്‍, ഉപയോഗശൂന്യമായ വാഹനങ്ങളുടെ ആര്‍.സി ക്യാന്‍സലേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ അദാലത്തില്‍ പരിഗണിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി അദാലത്ത് വേദിയില്‍ ഇ- സേവാ കേന്ദ്രവും ഒരുക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...