Kerala driving test: ക്വാളിറ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മന്ത്രി; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ പുനരാരംഭിച്ചു
Kerala driving test restarts from today: ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് യൂണിയനുകൾ 14 ദിവസമായി നടത്തിവന്നിരുന്ന സമരം പിൻവലിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ ഇന്ന് മുതൽ പുനരാരംഭിച്ചു. ഗതാഗതമന്ത്രി ഗണേഷ് കുമാർ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം പിൻവലിച്ചത്. ടെസ്റ്റ് നടത്താനുള്ള വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷം ആക്കുന്നത് അടക്കമുള്ള തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്.
ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് പ്രശ്ന പരിഹാരമായത്. 14 ദിവസമായി സമരം നടത്തിവന്നിരുന്ന മുഴുവൻ യൂണിയനുകളും സമരം പിൻവലിച്ചു. ചർച്ചക്കു ശേഷം പുതിയ തീരുമാനങ്ങളും മന്ത്രി കെ.ബി ഗണേഷ് കുമാർ വിശദീകരിച്ചു.
ALSO READ: വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ചുകടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ
ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷമാക്കി ഉയർത്താൻ തീരുമാനിച്ചു. ഒരു ഓഫീസിലെ പ്രതിദിന ടെസ്റ്റ് 40 ആയി നിജപ്പെടുത്തിയത് പിൻവലിച്ചു. പകരം ഒരു മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർക്ക് 40 ടെസ്റ്റ് വരെ നടത്താം എന്നാക്കിയിട്ടുണ്ട്. അപേക്ഷകർ കൂടുതൽ ഉള്ളിടത്ത് എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും.
രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങൾ ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകൾ. ക്വാളിറ്റിയുള്ള ലൈസൻസ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കുന്നു. റോഡ് ടെസ്റ്റ് സമയത്ത് ക്യാബിനുള്ളിലും റോഡിലുമുള്ള ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഡാഷ് ക്യാമറ ഉപയോഗിക്കും. ദൃശ്യങ്ങൾ മൂന്ന് മാസം വരെ സൂക്ഷിക്കുകയും ചെയ്യും. ടെസ്റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോർ വാഹന വകുപ്പ് വെക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്.
ഡ്രൈവിംഗ് സ്കൂൾ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കും. പഴയതു പോലെ ആദ്യം എച്ച് ടെസ്റ്റും അതിനു ശേഷം റോഡ‍് ടെസ്റ്റും നടത്തും. ഗിയർ ഇരുചക്രവാഹന വിഭാഗത്തിൽ M 80 മൂന്ന് മാസം കൂടി ഉപയോഗിക്കാം. കെഎസ്ആർടിസി പത്ത് കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.