കൊച്ചി: സുരക്ഷാ മേഖലയായ വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ അതിക്രമിച്ചുകടന്ന റഷ്യന്‍ പൗരനെ അറസ്റ്റു ചെയ്തു. റഷ്യയിലെ കുര്‍ഗാന്‍ സ്വദേശി ഇലിയ ഇകിമോവിനെയാണ് മുളവുകാട് പോലീസ് പിടികൂടിയത്.
Also Read: സംസ്ഥാനത്ത് മെയ് 31 ഓടെ മൺസൂൺ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഇയാള്‍ക്കെതിരേ ഫോറിനേഴ്‌സ് ആക്ട്, പാസ്‌പോര്‍ട്ട് ആക്ട്, സുപ്രധാന മേഖലയില്‍ അതിക്രമിച്ചുകടക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സംഭവം നടന്നത് ചൊവ്വാഴ്ച രാവിലെ 6:30 ഓടെയായിരുന്നു. കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പടിഞ്ഞാറുഭാഗത്തെ മതില്‍ ചാടിക്കടന്ന് അകത്തുകടന്ന ഇയാളെ സുരക്ഷാജീവനക്കാര്‍ തടഞ്ഞുെവച്ച് പോലീസിന് കൈമാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: വ്യാഴ കൃപയാൽ ഇന്ന് ഇവർ മിന്നിത്തിളങ്ങും ഒപ്പം ധനനേട്ടവും!
രാജ്യസുരക്ഷ മുന്നില്‍ക്കണ്ട് റോ, ഐ.ബി. ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പ് വിസിറ്റിങ് വിസയിൽ ഇന്ത്യയിലെത്തിയ ഇലിയ ഗോവയിലായിരുന്നു താമസം. അവിടെ ഇയാൾ വിവിധ ജോലികള്‍ ചെയ്തു കഴിയുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വര്‍ഷം വിസ കാലാവധി അവസാനിച്ചതോടെ ഗോവ വിട്ട ഇലിയ രണ്ട് ദിവസം മുന്‍പാണ് കൊച്ചിയിലെത്തിയത്.
Also Read: ആർമി ക്യാന്റീനിൽ സാധനങ്ങൾക്ക് ഇത്രയും വിലക്കുറവ് എങ്ങനെ? അറിയാം വാങ്ങുന്നതിനുള്ള പരിധികൾ
ഇയാളുടെ കയ്യിൽ എറണാകുളത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. രാവിലെ ഗോശ്രീ പാലം കാണാന്‍ പോയതാണെന്നും ഗൂഗിള്‍ മാപ്പ് തെറ്റിയതാണ് കാരണമെന്നുമാണ് ഇലിയ പൊലീസിന് നൽകിയ ആദ്യ മൊഴി. പിന്നീട് മൊഴി മാറ്റുകയും ശൗചാലയം അന്വേഷിച്ചു പോയതാണെന്ന് പറയുകയുമായിരുന്നു.
Also Read: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യാനുഭവങ്ങൾ, തൊട്ടതെല്ലാം പൊന്നാകും
ബോള്‍ഗാട്ടിക്ക് സമീപത്തെ രാമന്‍തുരത്ത് ഭാഗത്തുനിന്നാണ് ഇയാള്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്ക് എത്തിയത്. ഇയാളുടെ കൈവശം പാസ്‌പോര്‍ട്ടില്ല. മറ്റ് കേസുകള്‍ ഒന്നും ഇയാളുടെ പേരിൽ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.