Driving test: ഒരു ദിവസം 40 ടെസ്റ്റ് നടത്തും; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാര നിർദേശങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി
Driving test rules: കഴിഞ്ഞദിവസം അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ സാന്നിധ്യത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി ചർച്ച നടത്തിയിരുന്നു.
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാര നിർദേശങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവ് പുറത്തിറക്കി. ഒരു ദിവസം 40 ടെസ്റ്റ് നടത്താനാണ് തീരുമാനം. 15 വർഷം പഴക്കമുള്ള ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ മാറ്റാൻ ആറുമാസം സാവകാശം നൽകിയിട്ടുണ്ട്. ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഗതാഗതവകുപ്പ് ഉത്തരവ് പുതുക്കിയത്.
അതേസമയം, പുതുക്കിയ സർക്കുലറിലും ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംഘടനകൾക്ക് എതിർപ്പുണ്ടെന്നാണ് സൂചന. കഴിഞ്ഞദിവസം അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ സാന്നിധ്യത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങളും അതിൽ മന്ത്രി വരുത്തിയ ഭേദഗതികളും ചേർത്താണ് ഗതാഗത വകുപ്പ് സർക്കുലർ പുതുക്കി ഇറക്കിയത്.
ആദ്യഘട്ടത്തിൽ 30 ടെസ്റ്റുകൾ വരെ നടത്താനായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. എന്നാൽ, എതിർപ്പിനെ തുടർന്ന് നിലവിൽ ഇത് നാൽപ്പതാക്കി ഉയർത്തിയിട്ടുണ്ട്. അതായത്, ഒരു ദിവസം 25 പുതിയ അപേക്ഷകരുണ്ടാകും. 15 പേർ റീടെസ്റ്റ് എന്നതായിരുന്നു ക്രമം. എച്ച് ടെസ്റ്റ് പഴയ പോലെ നടത്താമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കരുതെന്നതായിരുന്നു ആദ്യം നിർദേശം നൽകിയത്. എന്നാൽ, പുതുക്കിയ തീരുമാനപ്രകാരം അത്തരം വാഹനങ്ങൾ ആറുമാസത്തിനുള്ളിൽ മാറ്റണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ക്യാമറ ഘടിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ നിർദ്ദേശ പ്രകാരം ക്യാമറ ഘടിപ്പിക്കാൻ മൂന്നുമാസത്തെ സാവകാശം നൽകിയിട്ടുണ്ട്.
ALSO READ: കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്, ജാഗ്രത നിർദേശം
ഗ്രൗണ്ട് സജ്ജമാകാത്ത സ്ഥലങ്ങളിൽ നിലവിലെ രീതിയിൽ ടെസ്റ്റ് തുടരാമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനങ്ങളിൽ ഡ്രൈവർ സീറ്റിൽ ഘടിപ്പിച്ചിട്ടുള്ള ക്ലച്ചിനും ബ്രേക്കിനും പുറമേ ഇടതുവശത്തെ സീറ്റിലും ക്ലച്ചും ബ്രേക്കും ഘടിപ്പിച്ചിട്ടുണ്ട്.
ഇത് ഡ്രൈവർ സീറ്റിൽ മാത്രമേ പാടുള്ളൂവെന്നും ഇടത്തെ സീറ്റിൽ നിന്ന് ഒഴിവാക്കണമെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു. ചില സുപ്രധാന നിർദേശങ്ങളിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക് വീണ്ടും എതിർപ്പുണ്ടെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.