No to drugs: `അധികാരത്തിന്റെയല്ല, മനുഷ്യത്വത്തിന്‍റെ ഭാഷയിലാണ് പറയുന്നത്...` മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് കാതോർത്ത് വിദ്യാർത്ഥികൾ
അന്താരാഷ്ട്രതലത്തിൽ ലഹരി സംഘങ്ങൾ കുട്ടികളെയാണ് കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് ലഹരി വിരുദ്ധ ദിനാചരണത്തിന് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം: അന്താരാഷ്ട്രതലത്തിൽ ലഹരി സംഘങ്ങൾ കുട്ടികളെയാണ് കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് ലഹരി വിരുദ്ധ ദിനാചരണത്തിന് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടികളിൽ അസാധാരണ പെരുമാറ്റം ഉണ്ടോയെന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണം. സമൂഹത്തിനാകെ നാശം വിതയ്ക്കുന്ന വിപത്തിന് ഇനി ആരും കുട്ടികളെ വിട്ടുകൊടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
Also Read: Delhi Air Pollution: ദസറ കഴിഞ്ഞതോടെ ഡൽഹിയില്‍ വായു മലിനീകരണം കൂടുന്നു
പതിവിൽ നിന്ന് വ്യത്യസ്തമായി കുട്ടികളോട് ലഹരി വിരുദ്ധ ദിനാചരണത്തിൽ മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയത് ഇങ്ങനെ. കേരളത്തിന്‍റെ മുഖ്യമന്ത്രി എന്നതിനപ്പുറം കുഞ്ഞുങ്ങളോട് ഒരു മുത്തച്ഛൻ എന്ന നിലയിലും അവരുടെ രക്ഷകർത്താക്കളോട് മുതിർന്ന ഒരു സഹോദരൻ എന്ന നിലയ്ക്കുമാണ് സംസാരിക്കുന്നത്. അധികാരത്തിന്‍റെ ഭാഷയിലല്ല, മനുഷ്യത്വത്തിന്‍റെ ഭാഷയിലാണ് പറയുന്നത്. എസ് എം വി സ്കൂളിലെ അധ്യാപകരും കുട്ടികളും അനധ്യാപകരും മുഖ്യമന്ത്രിയുടെ പ്രസംഗം ശ്രദ്ധയോടെ കാതോർത്തു.
Also Read: Gold Rate Today: സ്വർണവിലയില്‍ വന്‍ കുതിപ്പ്, 4 ദിവസം കൊണ്ട് 1,080 രൂപയുടെ വര്‍ദ്ധന
രാജ്യത്തും അന്താരാഷ്ട്ര തലത്തിലും ലഹരി സംഘം കുട്ടികളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി മുക്ത കേരളമാണ് സർക്കാർ ലക്ഷ്യം. ലഹരി മാഫിയകൾക്ക് പിന്നിൽ അന്താരാഷ്ട്ര സംഘമാണ്. സ്കൂളുകളിൽ ഉണർവ് എന്ന പേരിൽ ക്യാമ്പയിൻ നടത്തും. കുഞ്ഞുങ്ങളിൽ അസാധാരണ പെരുമാറ്റം ഉണ്ടോയെന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
ലഹരി വസ്തുക്കളിൽ നിന്ന് മോചനം നേടുന്നതിനായി സംസ്ഥാനത്തെ വിമുക്തി ഡി - അഡിക്ഷൻ സെന്‍ററിലൂടെ ഇതുവരെ 66867 പേർ ചികിത്സ തേടി. 5681 പേർ കിടത്തി ചികിത്സ തേടിയിട്ടുണ്ട്. ലഹരി മരുന്നിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ വരും തലമുറ തകർന്നടിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരി വിരുദ്ധ ദിനാചരണം നാം ഏവരും ഉൾക്കൊള്ളുന്ന കൂട്ടായ പോരാട്ടമാണ്. അതിഹീനമായ കുറ്റകൃത്യങ്ങളുടെ ഉറവിടമാണ് മയക്കുമരുന്നുകൾ. അത്രമേൽ അരുതായ്മകൾ ലഹരി മരുന്ന് കൊണ്ട് സമൂഹത്തിൽ സംഭവിക്കുന്നുണ്ട്. നാശം വിതയ്ക്കുന്ന വിപത്തിന് ഇനി ആരെയും വിട്ടു കൊടുക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ കൂട്ടായ്മയിലൂടെ എവരും ഒന്നിച്ച് മുന്നോട്ട് വരണം. ഇത് വിജയിച്ചാൽ ജീവിതം വിജയിച്ചു. കൂട്ടായ്മയിൽ തോറ്റാൽ മരണമാണ്. ഇതിന് അത്രത്തോളം ഗൗരവമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിദേശത്തായിരുന്ന മുഖ്യമന്ത്രിയുടെ പ്രസംഗം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് പ്രദർശിപ്പിച്ചത്. പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐഎഎസ്, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
ഒക്ടോബർ 6 മുതൽ നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ലഹരി വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായുള്ള പരിപാടികൾ നീണ്ടുനിൽക്കുക. അതായത് ഏകദേശം ഒരു മാസം നീണ്ട് നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 9ന് കുടംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ ലഹരി വിരുദ്ധ സഭ നടത്തും. ഒക്ടോബര്‍ 14ന് ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവടങ്ങളില്‍ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിക്കും. .ഒക്ടോബര്‍ 16ന് സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും ജനജാഗ്രത സദസ്സുകള്‍ നടത്തും. നവംബര്‍ 1ന് എല്ലാ വിദ്യാലയങ്ങലിലും ലഹരി വിരുദ്ധ ശ്രംഖലയും സംഘടിപ്പിക്കും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...