തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ ഡി.വൈ.എഫ്.ഐ. റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ യുവജന ധർണ്ണ സംഘടിപ്പിക്കും. ഇന്ത്യയിലെ സാധാരണക്കാരുടെ ദീർഘദൂര യാത്രാവാഹനമാണ് ഇന്ത്യൻ റെയിൽവെ. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിദിനം 2.3 കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവെയെ ആശ്രയിക്കുന്നത്. അതിൽ 75 ശതമാനവും സാധാരണക്കാരാണ്. ഇന്ത്യൻ റെയിൽവെ സ്വകാര്യവൽക്കരിക്കുന്നതിലൂടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടപ്പെടമാവുക. യാത്ര ചെലവേറിയതാവുകയും ചെയ്യും. 


ALSO READ : India Covid Updates: ആശ്വാസ കാലത്തിന് തുടക്കം, രാജ്യത്ത് കോവിഡ് രോഗികൾ മൂന്ന് ലക്ഷത്തിൽ താഴെയായി


ഇന്ധനവില എണ്ണക്കമ്പനികൾ നിശ്ചയിക്കുന്നതുപോലെ യാത്രാനിരക്കും സ്വകാര്യകമ്പനികൾ നിശ്ചയിക്കുന്ന കാലം വിദൂരമല്ല. ക്യാൻസർ രോഗികൾക്കും വയോജനങ്ങൾക്കും നൽകിവരുന്ന ഇളവും ഇതോടൊപ്പം ഇല്ലാതെയാകും. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം സമരകേന്ദ്രമായ തിരുവനന്തപുരം റെയിൽവെഡിവിഷൻ ഓഫീസിനുമുന്നിൽ സമരം ഉദ്ഘാടനം ചെയ്യും. 


ALSO READ : Covaxin Efficiency: ഇന്ത്യയുടെ കൊവാക്സിൻ 78 ശതമാനം സുരക്ഷിതമാണെന്ന് വാക്സിൻ നിർമ്മാണ കമ്പനി ഭാരത് ബയോടെക്
എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നടക്കുന്ന സമരം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്യും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക