പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷബീറലിക്ക് വെട്ടേറ്റു. അര്‍ദ്ധ രാത്രി മുഖംമൂടി ധരിച്ച് ബൈക്കില്‍ വന്ന സംഘമാണ് വീട്ടില്‍ കയറി വെട്ടിയത്.മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് യുവാവിനെ വീട്ടില്‍ കയറി വെട്ടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാലക്കാട് അട്ടപ്പാടിയിലും പട്ടാമ്പിയിലും ഇന്നലെ നേരിയ സംഘര്‍ഷമുണ്ടായി. അട്ടപ്പാടിയില്‍ സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. 4പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഹര്‍ത്താലില്‍ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണം.


സിപിഐഎം പ്രവര്‍ത്തകരെ കോട്ടത്തറ ഗവ ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകരെ അഗളി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇതുവരെ ഹര്‍ത്താല്‍ അക്രമത്തില്‍ 509 പേര്‍ അറസ്റ്റിലായിട്ടുണ്ട്.