പത്തനംതിട്ട: മലയാലപ്പുഴയില്‍ മന്ത്രവാദിനിയുടെ വീട്ടില്‍ പൂട്ടിയിട്ട കുടുംബത്തെ നാട്ടുകാര്‍ മോചിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഇവരെ മോചിപ്പിച്ചത്. വഞ്ചനാക്കേസില്‍ പ്രതിയായ ആളുടെ ഭാര്യ, ഭാര്യയുടെ അമ്മ, കുഞ്ഞ് എന്നിവരായിരുന്നു. മലയാലപ്പുഴ മൂന്നാം വാര്‍ഡ് ലക്ഷംവീട് കോളനിക്കു സമീപത്ത് പ്രവര്‍ത്തിക്കുന്ന 'വാസന്തിയമ്മ മഠ'ത്തില്‍ നിന്നാണ് മൂന്നു പേരെ മോചിപ്പിച്ചത്. സാമ്പത്തിക ഇടപാടാണ് സംഭവത്തിനു പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിനിടെ ഇവരെ രക്ഷിക്കാനെത്തിയവര്‍ മന്ത്രവാദിനിയായ ശോഭനയുടെ വീട് അടിച്ചു തകര്‍ത്തു. തട്ടിപ്പു കേസില്‍ അകപ്പെട്ട് ജയിലിലായിരുന്ന പത്തനാപുരം സ്വദേശി അനീഷിന്റെ ഭാര്യയെയും ഭാര്യാമാതാവിനെയും കുഞ്ഞിനെയുമാണ് മന്ത്രവാദിനിയുടെ വീട്ടില്‍ കഴിഞ്ഞ 10 ദിവസമായി പൂട്ടിയിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: പെണ്‍കുട്ടികളെ ഉപ്പിനുമുകളില്‍ മുട്ടുകുത്തിച്ച് നിര്‍ത്തുക, കാപ്പിക്കമ്പും കയറും ഉപയോഗിച്ച് അടി; പിതാവും ബന്ധുവും അറസ്റ്റില്‍


10,000 രൂപ കിട്ടാനുണ്ടെന്നും അത് നല്‍കാതെ ഇവരെ മോചിപ്പിക്കില്ലെന്നുമായിരുന്നു ശോഭന പറഞ്ഞത്. ഇലന്തൂരിലെ നരബലി കേസ് ഉയര്‍ന്നുവന്ന സമയത്ത് ശോഭനയ്ക്കെതിരെയും നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ശോഭനയെയും സുഹൃത്തിനെയും കുട്ടികളെ ഉപയോഗിച്ച് ആഭിചാരക്രിയകള്‍ നടത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു. മന്ത്രവാദക്രിയകള്‍ക്കിടെ കുട്ടി ബോധംകെട്ട് വീഴുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇതിനു പിന്നാലെ ശോഭന അവിടെ നിന്നിരുന്ന ഒരു സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.


ഈ വര്‍ഷം ജനുവരി മുതല്‍ ഇവര്‍ മന്ത്രവാദ ക്രിയകള്‍ക്കായി ഇവിടെ എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. പൂജാ ക്രിയകള്‍ക്കിടെ പലവട്ടം മര്‍ദിച്ചിരുന്നതായി ഇരയായവരും മൊഴി നല്‍കിയിട്ടുണ്ട്. ശോഭന വീട്ടിലില്ലാതിരുന്ന നേരത്ത് ഇവര്‍ക്കൊപ്പമുള്ള കുട്ടിയാണ് ജനല്‍ വഴി പുറത്തുനിന്നുള്ളവരുടെ സഹായം തേടിയത്. ഇതിനു പിന്നലെ വിവരമറിഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നാട്ടുകാരുടേയും നേതൃത്വത്തില്‍ പ്രകടനമായെത്തിയാണ് മൂന്നു പേരെയും രക്ഷപ്പെടുത്തിയത്. ഇതിനിടയില്‍ മലയാലപ്പുഴ പൊലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തുകയും ഇവരെ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ഈ മന്ത്രവാദ കേന്ദ്രത്തിനെതിരെ മിക്കപ്പോഴും പരാതികള്‍ ഉയരുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.