നെടുങ്കണ്ടം: മുണ്ടിയെരുമയില്‍ മദ്യപിച്ചെത്തി പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ധിച്ച പിതാവും ബന്ധുവും അറസ്റ്റില്‍.അഞ്ചും ഏഴും വയസ്സുള്ള പെണ്‍കുട്ടികളെയാണ് പിതാവും ഇയാളുടെ സഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്ന് മര്‍ദ്ധിച്ചത്. സംഭവത്തില്‍ കുട്ടികളുടെ അച്ഛനായ കരുണാപുരം 50 ഏക്കര്‍ ബ്ലോക്ക് 442-ല്‍ ശരത്ത് (31), പിതാവിന്റെ സഹോദരീഭര്‍ത്താവ് കല്ലുകുഴിക്കിഴക്കേതില് രഞ്ജിത്ത് (34) എന്നിവരെ നെടുങ്കണ്ടം പോലീസാണ് കസ്റ്റഡിയിലെടുത്തത്. അഞ്ചും ഏഴും വയസ്സുള്ള പെണ്‍കുട്ടികളോടൊപ്പം പിതാവ് ശരത്ത് കഴിഞ്ഞ കുറച്ചു കാലമായി മുണ്ടിയെരുമയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. കുട്ടികളുടെ അമ്മയ്ക്ക് ബുദ്ധിമാന്ദ്യമുണ്ട്. ശരത്ത് പെയിന്റിങ് തൊഴിലാളിയാണ്.
രാത്രിയില്‍ വീട്ടില്‍ നിന്നും കുട്ടികളുടെ കരച്ചില് കേട്ടതിനെത്തുടര്‍ന്ന് അയല്‍വാസികളും ആശാവര്‍ക്കറും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടികളെ ക്രൂരമര്‍ദനമേറ്റ നിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ പിതാവും ബന്ധുവും രാത്രിയായാല്‍ മദ്യപിച്ച് വീട്ടിലെത്തും. തുടര്‍ന്ന് മദ്യലഹരിയില്‍ പിതാവ് ബോധമില്ലാതെ കിടന്നുറങ്ങുമ്പോള്‍, സഹോദരീ ഭര്‍ത്താവാണ് കുട്ടികളെ ക്രൂരമര്ദനത്തിനിരയാക്കിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. കാപ്പിക്കമ്പും കയറും ഉപയോഗിച്ചാണ് സ്ഥിരമായി കുട്ടികളെ അടിക്കുക. ശിക്ഷയെന്നപേരില് ഉപ്പ് നിലത്ത് വിതറി കുട്ടികളെ ഉപ്പിനുമുകളില്‍ മുട്ടുകുത്തിച്ച് നിര്‍ത്തുന്നതും പതിവായിരുന്നു. രണ്ട് കുട്ടികളുടെയും പുറത്തും കാലിലും തുടയിലും മര്‍ദ്ധനമേറ്റ പാടുണ്ട്. അഞ്ചുവയസ്സുകാരിയുടെ ശരീരത്തില്‍ 10 മുറിവും ഏഴുവയസ്സുകാരിയുടെ ശരീരത്തില്‍ 14 മുറിവും ചതവുകളും കണ്ടെത്തി. ആശാവര്‍ക്കറും നാട്ടുകാരുംചേര്‍ന്ന് പട്ടംകോളനി മെഡിക്കല്‍ ഓഫീസര്‍ വി.കെ.പ്രശാന്തിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രശാന്തും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍, രണ്ടാഴ്ചയായി കുട്ടികള്‍ക്ക് മര്‍ദനമേല്‍ക്കുന്നതായി കണ്ടെത്തി.
ALSO READ: ആശ്രമം കത്തിക്കാന്‍ നിര്‍ദ്ദേശിച്ചത് ഗിരികുമാര്‍; വൈരാഗ്യ കാരണം ശബരിമല കേസെന്ന് പോലീസ്
ക്ലോക്കിലെ സമയം നോക്കാന്‍ ക്ലാസ്സ്; മദ്യലഹരിയില്‍ മകളെ ക്രൂരമായി മര്‍ദിച്ച് അച്ഛന്
കൊല്ലം: മദ്യലഹരിയില്‍ മകളെ ക്രൂരമായി മര്‍ദിച്ച് അച്ഛന്. ക്ലോക്കിലെ സമയം നോക്കാന്‍ പഠിപ്പിക്കുന്നതിനിടയിലാണ് കുട്ടിയോട് ഈ ക്രൂരത കാണിച്ചത്. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ് മദ്യലഹരിയില്‍ മകളെ ഉപദ്രവിച്ചത്. മര്‍ദ്ധിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിലുള്ളവര്‍ തന്നെയാണ് ഈ ദൃശ്യം മൊബൈല്‍ഫോണില്‍ പകര്‍ത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മദ്യപിച്ചെത്തിയ ഇയാള്‍ മകളെ ക്ലോക്കിലെ സമയം നോക്കാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു. എന്നാല്‍ അച്ഛന് പറഞ്ഞതൊന്നും മകള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ വന്നതോടെ ഇയാള്‍ പ്രകോപിതനാവുകയും മകളെ ക്രൂരമായി മര്‍ദ്ധിക്കുകയുമായിരുന്നു. ചെരിപ്പ് ഉപയോഗിച്ച് മുഖത്തടിക്കുകയും മുടിക്ക് കുത്തിപിടിച്ച് ശരീരമാസകലം മര്‍ദിക്കുകയും ചെയ്തു. വീഡിയോയില്‍ ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിനിടെ 'അടിക്ക്, അടിക്ക്' എന്ന് വീട്ടിലുള്ള മറ്റാരോപറയുന്നതും കേള്‍ക്കാം. അതാരാണെന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...