കണ്ണൂർ: ഇ- ബുൾ ജെറ്റ് വ്ലോ​ഗർമാരുടെ ട്രാവലറിൻ്റെ രജിസ്ട്രേഷൻ (Registration) റദ്ദാക്കൽ നടപടി തുടങ്ങി. ഇരിട്ടി ആർടിഒ ഇതു സംബന്ധിച്ച നോട്ടീസ് നൽകി. ഇ- ബുൾ ജെറ്റ് വ്ലോ​ഗർമാരുടെ അങ്ങാടിക്കടവിലുള്ള വീട്ടിലാണ് നോട്ടീസ് പതിച്ചത്. അപകടരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനും ട്രാവലറിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടിക്രമങ്ങളാണ് ആരംഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂർ ആർടിഒ ഓഫീസിലെത്തി പൊതുമുതൽ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നും കാട്ടി  പൊലീസ്  അറസ്റ്റ് ചെയ്ത  വ്ലോ​ഗർമാരായ ലിബിനും എബിനും ഇന്നലെയാണ് ജാമ്യം ലഭിച്ചത്.  വ്ലോഗേഴ്സിന്‍റെ (Vlogger) ലൈസൻസ് റദ്ദാക്കാനും ഗതാഗത കമ്മീഷണർ ശുപാർശ ചെയ്തിട്ടുണ്ട്. വാഹനം അനുമതിയില്ലാതെ രൂപമാറ്റം നടത്തിയതിന് 42, 000 രൂപ പിഴനൽകണമെന്ന ആവശ്യം അംഗീകരിക്കാതെയായിരുന്നു വ്ലോഗർമാർ പ്രതിഷേധിച്ചത്. ആര്‍ടിഒ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ച ഇ ബുൾ ജെറ്റ് ഫാൻസായ 17 പേർക്കെതിരെ കൊവിഡ് ചട്ടം ലംഘിച്ചതിനും കേസെടുത്തു.


ALSO READ: E-Bull Jet ന്റെ നെപ്പോളിയൻ MVD പിടിച്ചെടുത്തു, രൂപമാറ്റം ചെയ്തതിനുള്ള നികുതി അടച്ചില്ല, 42,000 രൂപ പിഴ ചുമത്തി


ഇ ബുൾ ജെറ്റ് വ്ലോ​ഗർമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം നടത്തിയതിന് കൊല്ലത്തും ആലപ്പുഴയിലും രണ്ടുപേർക്കെതിരെ കേസുണ്ട്. യൂട്യൂബർമാരുടെ ഇതുവരെയുള്ള എല്ലാ വീഡിയോയും വിശദമായി പരിശോധിക്കുമെന്നും നിയമലംഘനം നടത്താൻ ആളുകളോട് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 


എഴുദിവസത്തിനകം ഹാജരായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അപകടം വരുത്തുന്ന രൂപമാറ്റം, നിയമവിരുദ്ധമായ ലൈറ്റ്, ഹോണ്‍ ഉള്‍പ്പെടെയുള്ളവ ഘടിപ്പിച്ച് നിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രൂപമാറ്റം വരുത്തിയ വാഹനം മോട്ടോര്‍ വാഹന നിയമ ലംഘനത്തിനിടയാക്കുമെന്നും നോട്ടീസിലുണ്ട്.


ALSO READ: E-Bull Jet സഹോദരന്മാരെ കസ്റ്റഡിയിൽ എടുത്തു, RTO ഓഫീസിൽ പൊട്ടിക്കരഞ്ഞ് എബിനും ലിബിനും


ഉയര്‍ന്ന പ്രകാശ ശേഷിയില്‍ കാഴ്ച മഞ്ഞളിപ്പിക്കുന്ന തരത്തില്‍ വണ്ടിയില്‍ നിയമം ലംഘിച്ച് വെളിച്ചവ്യൂഹം ഘടിപ്പിച്ചു. അനുവദനീയമല്ലാത്ത ശബ്ദശേഷിയുള്ള അസംഖ്യം ഹോണുകളും വണ്ടിയില്‍ ഘടിപ്പിച്ചതായി കണ്ടെത്തി. മോട്ടോര്‍ വാഹന നിയമം 53(1എ) പ്രകാരം വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും നോട്ടീസില്‍ പറയുന്നു. വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന് ആനുപാതികമായി ഇവര്‍ നികുതി അടച്ചില്ലെന്നും നോട്ടീസിലുണ്ട്.


അതേസമയം വാഹനത്തില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതിന് യൂട്യൂബര്‍മാര്‍ക്കെതിരെയുള്ള കുറ്റപത്രം തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. കേരള മോട്ടോര്‍ നികുതി നിയമവും 1988 ലെ മോട്ടോര്‍ വാഹന നിയമവും ഇവര്‍ ലംഘിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.