Kerala Assembly Election 2021:പാലക്കാടിനെ മികച്ച പട്ടണമാക്കും-ഇ.ശ്രീധരൻ, ശബരിമലയിൽ എല്ലാം കഴിഞ്ഞിട്ട് കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല
വികസനത്തിലൂന്നിയുള്ളതാണ് തൻറെ പ്രവർത്തനമെന്നും അവിടെ വിവാദത്തിന് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്: പ്രഖ്യാപനത്തിൽ വ്യക്തത വന്നിട്ടില്ലെങ്കിലും പാലക്കാട് (Palakkad) ഇ.ശ്രീധരൻ ബി.ജെ.പിക്കായി പ്രചാരണം തുടങ്ങി കഴിഞ്ഞു. ജയിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ പാലക്കാടിനെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച പട്ടണങ്ങളിൽ ഒന്നാക്കുമെന്നാണ് അദ്ദേഹത്തിൻറെ വാഗ്ദാനം. വികസനത്തിലൂന്നിയുള്ളതാണ് തൻറെ പ്രവർത്തനമെന്നും അവിടെ വിവാദത്തിന് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രായക്കൂടുതൽ അനുഭവ സമ്പത്തുണ്ടാക്കും. പാലക്കാട് താൻ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമല (Sabarimala) വിഷയത്തിലും ഇ ശ്രീധരൻ തൻറെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.എല്ലാം കഴിഞ്ഞിട്ട് കരഞ്ഞിട്ട് കാര്യമില്ലെന്നെണ് അദ്ദേഹം പ്രതികരിച്ചത്. ഇപ്പോഴത്തേത് യഥാര്‍ത്ഥ കണ്ണീര്‍ തന്നെയാണോ എന്നും ശ്രീധരന്‍ ചോദിച്ചു. കടകംപള്ളിയുടെ പ്രസ്താവനയ്കക്കുള്ള മറുപടിയെന്ന നിലയിലാണ് അദ്ദേഹം സംസാരിച്ചത്.ബോധപൂര്‍വമാണ് ശബരിമലയില്‍ സ്ത്രീകളെ കയറ്റിയത്,എത്രയോ ഭക്തരുടെ വികാരത്തെയാണ് ഇതിലൂടെ വ്രണപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
ALSO READ: Kerala Assembly Election 2021: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
കടകംപള്ളിയുടേത് (Kadakampally) മുതലക്കണ്ണീരാണെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ആരോപിച്ചിരുന്നു. സത്യവാങ് മൂലം തിരുത്താന്‍ ഇപ്പോഴും സര്‍ക്കാര്‍ തയ്യാറല്ല. ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ കടകംപള്ളി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചു. കടകംപള്ളിയുടെ നേതൃത്വത്തിലാണ് വിശ്വാസവേട്ട നടന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിലപാട് മാറ്റിയതെന്നും കടകംപള്ളി പരസ്യമായി മാപ്പ് പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
മുതിര്‍ന്ന ബിജെപി നേതാക്കളെല്ലാം കടകംപള്ളിയുടെ ഖേദപ്രകടനത്തിനെതിരെ രംഗത്തെത്തിയിരുന്നു. കടകംപള്ളിയുടെ പ്രതികരണം തിരഞ്ഞെടുപ്പ് അടുക്കുമ്ബോഴുണ്ടാകുന്ന പ്രത്യേക തരം വേദനയാണെന്നായിരുന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പ്രതികരിച്ചത്. എൻ.എസ്.എസും ശക്തമായാണെ് ഇതിനെ വിമർശിച്ചത്. ഖേദ പ്രകടനം കൊണ്ട് പശ്ചാത്താപം കൊണ്ട് കാര്യമില്ല, സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകുകയാണ് വേണ്ടതെന്നായിരുന്നു എൻഎസ്എസിന്റെ മറുപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...