തിരുവനന്തപുരം: ഇൗസ്റ്റ‍‍ർ വിഷു കിറ്റ് (Easter vishu Kits) വിതരണം നാള മുതലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. റേഷൻ കടകൾ വഴി നാളെ മുതൽ കിറ്റ് നൽകിത്തുടങ്ങുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. അതിനിടയിൽ തിര‍ഞ്ഞെടുപ്പ് കാലത്തുള്ള അരി വിതരണത്തിനെതിരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കോൺ​ഗ്രസ്സിന്റെ പരാതിയിൻ മേലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ഇത് പിന്നീട് രാഷ്ട്രീയ വിഷയമായി മാറുകയായിരുന്നു. അന്നം മുടക്കികളെന്ന പേരിൽ ഭരണ പ്രതിപക്ഷങ്ങൾ പരസ്പരം പോരടിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

യു.ഡി.എഫിനെതിരെ മുഖ്യമന്ത്രി (Pinarayi Vijayan) പോലും പരസ്യമായി നിലപാട് വ്യക്തമാക്കിയിരുന്നു.കിലോയ്ക്ക് 15 രൂപ നിരക്കില്‍ നീല, വെള്ള കാര്‍ഡുകാര്‍ക്കാണ് സ്‌പെഷ്യല്‍ അരി വിതരണം നടത്താന്‍ സര്‍ക്കാഅതേസമയം അരി വിതരണം തിരഞ്ഞെടുപ്പ് പ്രചാരണമാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് കിറ്റു വിതരണം തുടങ്ങുമെന്നായിരുന്നു വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് കോടതി വിധിക്ക് ശേഷം തീരുമാനം നാളത്തേക്ക് മാറ്റുകയായിരുന്നു.


ALSO READ : Kerala Assembly Election 2021: കള്ള വോട്ട് നടന്നിട്ടുണ്ടോ എന്ന പരിശോധന കൂടുതൽ ജില്ലകളിലേക്ക്


അരി വിതരണം സ്റ്റേ ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻറെ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ മുൻ നിർത്തി സംസ്ഥാന സർക്കാർ മുൻ ഗണനേതര വിഭാഗങ്ങൾക്കുള്ള സ്പെഷ്യൽ അരി വിതരണം ഉടൻ ആരംഭിച്ചേക്കും. ഏപ്രിലിലെ കിറ്റ് മാർച്ച് 29ന് നൽകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപീച്ചതോടെ സർക്കാരിൻറെ വിശദീകരണത്തിന് ശേഷം ഏപ്രിൽ ഒന്നിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. 


വിഷയത്തിൽ കോൺഗ്രസ്സും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയെ സമീപിച്ചേക്കും. ഇത് മുൻ കൂട്ടി കണ്ടിട്ടാണ് കിറ്റ് വിതരണം  നാളത്തേക്ക് നടത്താൻ സർക്കാർ തീരുമാനിച്ചത്.


ALSO READ : Kerala Assembly Election 2021: ഇരട്ട വോട്ട് വിവാദത്തിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ടു


കിറ്റിനുള്ളിൽ എന്തൊക്കെ


പഞ്ചസാര –- ഒരുകിലോഗ്രാം, കടല –- 500 ഗ്രാം, ചെറുപയർ –- 500 ഗ്രാം, ഉഴുന്ന്‌ –- 500 ഗ്രാം, തുവരപ്പരിപ്പ്‌ –- 250 ഗ്രാം, വെളിച്ചെണ്ണ –- 1/2 ലിറ്റർ, തേയില –- 100 ഗ്രാം, മുളക്‌പൊടി –- 100 ഗ്രാം, ആട്ട –- ഒരു കിലോഗ്രാം, മല്ലിപ്പൊടി –- 100 ഗ്രാം മഞ്ഞൾപ്പൊടി –- 100 ഗ്രാം, സോപ്പ്‌ –- രണ്ട്‌ എണ്ണം, ഉപ്പ്‌ –- 1 കിലോഗ്രാം, കടുക്‌/ ഉലുവ –- 100 ഗ്രാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.