)
Kochi: ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജ്ജി പരിഗണിച്ച ഹൈകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ടു. തിങ്കളാഴ്ചയോടെ വിശദീകരണം നൽകണമെന്നാണ് ഹൈകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ അനുവദിക്കരുതെന്നും ഇരട്ട വോട്ട് മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.
വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടി കാട്ടി നിരവധി തവണ തെരഞ്ഞെടുപ്പ് കമ്മീഷന് (Election Commission)പരാതി നൽകിയിരുന്നെങ്കിലും കമ്മീഷൻ ഇടപ്പെട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ഹർജിയിൽ ചൂണ്ടി കാണിക്കുന്നുണ്ട്. ഇരട്ടവോട്ടുള്ളവർക്ക് സമ്മദിദാന അവകാശം നിഷേധിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ഹൈകോടതിയോട് ഹർജിയിൽ ആവശ്യപ്പെട്ടത്.
വോട്ടേഴ്സ് ലിസ്റ്റ് (Voters List) പ്രസിദ്ധപ്പെടുത്തി കഴിഞ്ഞതിനാൽ ഇനി ലിസ്റ്റ് മരവിപ്പിക്കാൻ തടസമുണ്ടെന്നാണ് പ്രതിപക്ഷ നേതാവിൻറെ വിലയിരുത്തൽ ഇതേ തുടർന്നാണ് കോടതിയെ വിഷയം ധരിപ്പിച്ചത്. വ്യാപകമായി ഇരട്ട വോട്ട് നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തിയിരുന്നു.
140 മണ്ഡലങ്ങളിലും (Constituency) തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരിശോധനയിലാണ് കോട്ടയം, പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഇരട്ട വോട്ട് കണ്ടെത്തിയത്. ഏറ്റവുമധിക ഇരട്ട വോട്ടുകളുള്ളത് പാലക്കാടാണ് 800 വോട്ടുകളാണിത്. കൂടാതെ വൈക്കം- 590, ചാലക്കുടി- 570, ഇടുക്കി- 434 എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളിലെ ഇരട്ട വോട്ടുകള്‍. ഇരട്ട വോട്ടുകള്‍ ആദ്യമല്ലെന്ന് ടിക്കാറാം മീണ പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷനൻറെ കണക്ക് പ്രകാരം രാജ്യത്താകെ 26 ലക്ഷത്തോളം ഇരട്ട വോട്ടുകളുണ്ടെന്നാണ് കണക്ക്. ഇതിനെ തന്നെ എങ്ങിനെ കണ്ടെത്തി പ്രശ്നം പരിഹരിക്കുക എന്നത് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം ഭാഗീരഥ പ്രയത്നമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy