സുനിദ്ര വഴി 200കോടി രൂപയുടെ വരുമാനം ലക്ഷ്യമിടുന്നുവെന്ന് ഈസ്‌റ്റേണ്‍ ഈസ്‌റ്റേണ്‍ മാട്രസ്സ്
പുതുതായി വിപണിയിലെത്തിയ സുനിദ്ര റേഞ്ച് കിടക്കകളാവും വരുമാന വര്‍ദ്ധനയുടെ പ്രധാന ശക്തി
ഗ്രൂപ്പ് മീരാന്‍ സ്ഥാപനമായ ഈസ്‌റ്റേണ്‍ മാട്രസ്സ് അടുത്ത 3-5 വര്‍ഷത്തെ കാലയളവില്‍ ലക്ഷ്യമിടുന്നത് 200 കോടി രൂപയുടെ വരുമാനം. ഈസ്‌റ്റേണ്‍ മാട്രസ്സിന്റെ ഫ്ളാഗ്ഷിപ്പ് ഉല്‍പ്പന്നമായ സുനിദ്രയുടെ പുതുതായി വിപണിയില്‍ ഇറക്കിയ പ്രീമിയം റേഞ്ച് കിടക്കകളാവും വരുമാന വര്‍ദ്ധനയുടെ ചുക്കാന്‍ പിടിക്കുന്നത്.
ഏറ്റവും സുഖദായകവും ഈടുനില്‍ക്കുന്നതുമാണ് പുതിയ ശ്രേണിയിലെ കിടക്കകള്‍ എന്നും ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ പ്രതിബദ്ധരാണെന്നും ഗ്രൂപ്പ് മീരാന്‍ ചെയർമാന്‍ നവാസ് മീരാൻ പറഞ്ഞു. ഗുണമേന്മയേറിയ ബെല്ജിയം ടിക്കിംഗ്, റബ്ബെറൈസ്ഡ് കൊയര്‍, പോക്കറ്റ് സ്പ്രിംഗ്‌സ്, ലാറ്റക്‌സ്, ജഡ ഫോം എന്നിവ ഉപയോഗിച്ചാണ് പുതിയ ശ്രേണിയിലെ സുനിദ്ര കിടക്കകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
തുടര്‍ച്ചയായ ഇന്നോവേഷന്‍, ആര്‍ ആന്റ് ഡി, ഇന്‍ഫ്രാസ്ചട്രച്ചര്‍ നിക്ഷേപം എന്നിവ വഴി ഉന്നതനില കൈവരിക്കുകയാണ് കമ്പനിയുടെ സമീപനം. അടുത്ത 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ 200 കോടി രൂപയുടെ വരുമാനമാണ് കമ്പനിയുടെ ലക്ഷ്യമിടുന്നത്. പുതുതായി വിപണിയിലെത്തിയ സുനിദ്ര റേഞ്ച് കിടക്കകളാവും വരുമാന വര്‍ദ്ധനയുടെ പ്രധാന ശക്തി. താങ്ങാനാവുന്ന ലക്ഷ്വറി കിടക്കകള്‍ക്കു പുറമെ എക്കോണമി മോഡലുകളായ റൂബി റേഞ്ചും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
തൊടുപുഴയിലും, തമിഴ്‌നാട്ടിലെ ഹോസൂരിലുമാണ് കമ്പനിയുടെ അത്യാധുനികമായ മാനുഫാകചറിംഗ് പ്ലാന്റുകളുള്ളത്. ഹോസൂരിലെ പ്ലാന്റ് പ്രധാനമായും കയറ്റുമതി, കോണ്ട്രാക്ട് മാനുഫാക്ചറിംഗ്, പ്രൈവറ്റ് ലേബലിംഗ് എന്നീ മേഖലകളിലാവും പ്രധാനമായും ശ്രദ്ധയൂന്നുക. ആധുനികവല്‍ക്കരിച്ച തൊടുപുഴയിലെ പ്ലാന്റില്‍ വര്‍ഷം 3 ലക്ഷം യൂണിറ്റുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...