ബഫർ സോൺ ഉത്തരവിനെതിരായ സമരം വ്യാപിക്കുന്നു; പത്തനംതിട്ടിയിലും സമരം
കിഫയുടെ നേത്യത്വത്തിൽ കലക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരക്ഷിത വനാതിർത്തിയിൽ ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖല വേണമെന്ന ഉത്തരവിനെതിരെ കിഫയുടെ നേത്യത്വത്തിൽ പത്തനംതിട്ട കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പത്തനംതിട്ട: ഒന്നിന് പുറകെ ഒന്നായി കർഷകവിരുദ്ധ നടപടികൾ തിരമാല പോലെ ആഞ്ഞടിക്കുമ്പോൾ അത് കൈയ്യും കെട്ടി നോക്കി നിൽക്കാൻ കർഷകർക്ക് ആവില്ലെന്ന് കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു. കിഫയുടെ നേത്യത്വത്തിൽ കലക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംരക്ഷിത വനാതിർത്തിയിൽ ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖല വേണമെന്ന ഉത്തരവിനെതിരെ കിഫയുടെ നേത്യത്വത്തിൽ പത്തനംതിട്ട കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പുതിയ ബസ് സ്റ്റാന്‍റിൽ നിന്നും ആരംഭിച്ച മാർച്ചിൽ അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, വടശ്ശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകളിൽ നിന്നുളള നിരവധി കർഷകർ പങ്കെടുത്തു.
Read Also: Covaxin: സംസ്ഥാനത്ത് കൊവാക്സിൻ ഒരിടത്തുമില്ല, നാലാഴ്ചയായി സ്ഥിതി മോശം
തുടർന്ന് നടന്ന ധർണ്ണ കിഫാ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ജോളി കാലായിൽ അധ്യക്ഷത വഹിച്ചു. മലയോര കർഷകരുടെ കൈവശ ഭൂമികൾ വനഭൂമി ആക്കി മാറ്റുന്നതിനുവേണ്ടിയുള്ള ഇ .എസ്. എ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഈ കരിനിയമത്തിൽ നിന്നും നാടിനെ രക്ഷിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...