Covaxin: സംസ്ഥാനത്ത് കൊവാക്സിൻ ഒരിടത്തുമില്ല, നാലാഴ്ചയായി സ്ഥിതി മോശം

ആശുപത്രിയിൽ എത്തിയവർക്ക് വാക്സിൻ ലഭ്യമല്ല എന്ന ബോർഡാണ് കാണാൻ കഴിഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Jun 16, 2022, 04:38 PM IST
  • 18 വയസ് മുതലുള്ള 88 ശതമാനം പേരാണ് രണ്ടാം ഡോസ് വാക്‌സിനെടുത്തത്
  • 22 ശതമാനം പേരാണ് പ്രിക്കോഷൻ ഡോസ് എടുത്തത്
  • നാലാഴ്ചയായി. വാക്സിനായി എത്തുന്നവരെ സ്റ്റോക്കില്ലാത്തതിനാൽ തിരിച്ചയക്കുകയാണ്
Covaxin: സംസ്ഥാനത്ത് കൊവാക്സിൻ ഒരിടത്തുമില്ല, നാലാഴ്ചയായി സ്ഥിതി മോശം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രൂക്ഷമായ  കോവാക്സിൻ ക്ഷാമം. പല സ്ഥലങ്ങളിലും വാക്സിൻ ലഭ്യമായിട്ട് നാലാഴ്ചയായി. വാക്സിനായി എത്തുന്നവരെ സ്റ്റോക്കില്ലാത്തതിനാൽ തിരിച്ചയക്കുകയാണ്. 

തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് പ്രാഥമികാരോഗ്യ കേന്ദ്രം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് വാക്സിൻ ക്ഷാമം രൂക്ഷമായിരിക്കുന്നത്. എല്ലാ വ്യാഴാഴ്ചയും ഇവിടെ നൽകണ്ടേത് കൊവാക്സിനാണ്. എന്നാൽ ഇന്ന് ആശുപത്രിയിൽ എത്തിയവർക്ക് വാക്സിൻ ലഭ്യമല്ല എന്ന ബോർഡാണ് കാണാൻ കഴിഞ്ഞത്.

Read Also: ലൈഫ് പദ്ധത്തിയിൽ വീട് കിട്ടിയില്ല; കൊച്ചുമക്കളുമായി പട്ടിക്കൂട്ടിൽ കയറി മുത്തശ്ശിയുടെ പ്രതിഷേധം

കഴിഞ്ഞ നാല് ആഴ്ചയായി ഇവിടെ വാക്സിൻ ക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ ആഴ്ച ലഭിച്ചത് 30 ഡോസ് വാക്സിൻ മാത്രമാണ്.  സംസ്ഥാനത്ത് വാക്സിനേഷൻ യഞ്ജം നടക്കുന്നതിനിടെയിലാണ് ഈ ക്ഷാമം. ഇന്നു മുതൽ 6 ദിവസങ്ങളിൽ മുൻകരുതൽ ഡോസിനായി  പ്രത്യേക യഞ്ജം സംഘടിപ്പിക്കുമെന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞത്.

ഇതിന്റെ ആദ്യ ദിനം തന്നെ പാളിയിരിക്കുകയാണ്.  ഒരു ജില്ലയിലും വാക്സിന് ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ വട്ടിയൂർക്കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയവർ  വാക്സിൻ ലഭ്യമാകാത്തതിനെ തുടർന്ന് മടങ്ങി. രണ്ടാം ഡോസും മുന്നും ഡോസും എടുക്കാൻ എത്തിയവർക്കാണ് വാക്സിൻ ലഭികാത്തത് . 

18 വയസ് മുതലുള്ള 88 ശതമാനം പേരാണ് രണ്ടാം ഡോസ് വാക്‌സിനെടുത്തത്. 22 ശതമാനം പേരാണ് പ്രിക്കോഷൻ ഡോസ് എടുത്തത്. 15 മുതൽ 17 വയസുവരെയുള്ള 84 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 56 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വയസുവരെയുള്ള 59 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്‌സിനും 20 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News