കൊച്ചി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. മലപ്പുറം, എറണാകുളം, വയനാട്, തൃശൂർ, ആലപ്പുഴ ഉൾപ്പെടെ ജില്ലകളിലെ 11 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ്. മലപ്പുറത്ത് എട്ട് കേന്ദ്രങ്ങളിലാണ് കൊച്ചിയിൽ നിന്നുള്ള ഇഡി യുണിറ്റ് പരിശോധന നടത്തുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് ഹവാല ഇടപാട്  നടന്നുയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിയുടെ പരിശോധന. കേരള പോലീസിനെ മാറ്റി നിർത്തി, ഇഡി ഉദ്യോഗസ്ഥർ സിആർപിഎഫ് സുരക്ഷയിലാണ് ഈ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻ പിഎഫ്ഐ നേതാക്കളുടെ വീടുകൾ ഉൾപ്പെടെയാണ് ഇഡിയുടെ പരിശോധന. രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഖത്തർ ഉൾപ്പെടയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഹവാല പണമെത്തിച്ചുയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ റെയ്ഡ്. നേരത്തെ തീവ്രവാദ ബന്ധമുള്ള കേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസി എൻഐഎ അറസ്റ്റ് ചെയ്ത മുൻ പിഎഫ്ഐ നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ്. കേരളത്തിൽ സ്ലീപ്പർ സെല്ലുകൾ സജീവമെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം