കൊച്ചി: മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം ആരംഭിച്ചത്. കേസിൽ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് രജിസ്റ്റർ ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

എസ്എഫ്ഐഒയുടെയും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ പേരിലുള്ള കമ്പനി പണം വാങ്ങിയെന്ന കേസിലാണ് അന്വേഷണം. നൽകാത്ത സേവനത്തിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപ കൈപറ്റിയത് അഴിമതിയാണെന്നാണ് ആരോപണം.


മാസപ്പടി കേസിൽ കേന്ദ്ര സർക്കാരിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് ഇഡിയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകളാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസ് പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച രേഖകൾ അന്വേഷണ ഉദ്യോ​ഗസ്ഥർ പരിശോധിച്ച് വരികയാണ്.


ALSO READ: അളവിൽ പിശകുണ്ടായെന്ന് ഉടമകൾ; മാത്യു കുഴൽനാടന്റെ റിസോർട്ട് ഭൂമി വീണ്ടും അളക്കും


കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽസ് കമ്പനി എക്സാലോജിക് സൊലൂഷൻസ് കമ്പനിക്ക് നൽകാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തുടക്കമിട്ടത്.


കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽസ് കമ്പനിയിൽ (സിഎംആർഎൽ) നിന്ന് എക്സാലോജിക് സൊലൂഷൻസ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തൽ. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ സിഎംആർഎൽ വീണാ വിജയന്റെ എക്സാലോജിക് സൊലൂഷൻസിന് പണം നൽകിയെന്നാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.