ഇടുക്കി: മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് ഭൂമി വീണ്ടും അളക്കും. മുമ്പ് അളന്നപ്പോൾ പിശകുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും അളക്കാൻ റവന്യൂ വകുപ്പിൻ്റെ തീരുമാനം.
വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ സർവ്വേയിൽ ആയിരുന്നു മാത്യു കുഴൽനാടൻ 50 സെൻറ് സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് റവന്യൂ വകുപ്പ് ഇത് ശരിവെക്കുകയും മാത്യു കുഴൽനാടനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചാം തീയതി ഹീയറിംഗിന് ഹാജരാകാൻ നോട്ടീസും നൽകി. എന്നാൽ റിസോർട്ടിന്റെ പാർട്ണർമാരായ ടോണി, ടോം എന്നിവരാണ് ഹിയറിംഗിന് ഹാജരായത്.
ALSO READ: 62ാം വയസ്സിൽ കുഞ്ഞമ്മ മാത്യൂസ് നീന്തിക്കടന്നു വേമ്പനാട്ട് കായലും; ഭിന്നശേഷിക്കാരിക്കിത് ലോകറെക്കോർഡ്
ഹിയറിംഗിന് ഹാജരാകാൻ ഒരു മാസം സമയം ദീർഘിപ്പിച്ചു കിട്ടണം എന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എൽ ആർ തഹസിൽദാർക്ക് രേഖാമൂലം കത്ത് നൽകിയിരുന്നു. ഇതിനിടയിലാണ് മുമ്പ് ഭൂമി അളന്നപ്പോൾ പിശകുണ്ടായി എന്ന് ചൂണ്ടിക്കാണിച്ച് ഉടമകൾ വീണ്ടും റവന്യൂ വകുപ്പിനെ സമീപിച്ചത്. ഇതേ തുടർന്നാണ് ഇപ്പോൾ വീണ്ടും ഹെഡ് സർവ്വേയറുടെ നേതൃത്വത്തിൽ ഭൂമി അളക്കാൻ റവന്യൂ വകുപ്പ് തീരുമാനമെടുത്തത്. അടുത്തയാഴ്ച തന്നെ വീണ്ടും സർവ്വേ നടപടികൾ പൂർത്തീകരിക്കുവാനാണ് റവന്യൂ വകുപ്പിന്റെ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്