പാലക്കാട്: സാധാരണക്കാരനായതിന്‍റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കുപോലും ആധുനിക വിദ്യാഭ്യാസം ലഭിക്കാതിരിക്കരുത് എന്നതാണ് സര്‍ക്കാര്‍ നയമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ്. 2019 മാര്‍ച്ച് 31നകം സംസ്ഥാനത്തെ പ്ലസ്ടു വരെയുള്ള  മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക് ആക്കുമെന്നും അദ്ദേഹം പറഞ്ഞു.  


COMMERCIAL BREAK
SCROLL TO CONTINUE READING

മണ്ണാര്‍ക്കാട് ഭീമനാട് ഗവ: യു.പി സ്കൂളില്‍ നിര്‍മ്മിച്ച അധിക ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


എട്ടുമുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ ആറുമാസത്തിനകവും അടുത്ത വര്‍ഷത്തോടെ എല്‍.പി, യു.പി സ്കൂളുകളും ഹൈടെക് ആക്കും. ഇതില്‍ സര്‍ക്കാര്‍-എയിഡഡ് വേര്‍തിരിവില്ല. അക്കാദമിക നിലവാരം അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. ഇതോടൊപ്പം തന്നെ സ്കൂളുകളുടെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്തണം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് സര്‍ക്കാര്‍ സഹായത്തിന് അപ്പുറം കാര്യങ്ങള്‍ ചെയ്യാന്‍ അധ്യാപകര്‍ക്കും പി.ടി.എകള്‍ക്കും രക്ഷിതാക്കള്‍ക്കും കഴിയുമെന്നും മന്ത്രി പറഞ്ഞു.