തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ രീതി അടുത്ത വർഷം മുതൽ മാറുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഓരോ വിഷയത്തിലും ജയിക്കാൻ മിനിമം 12 മാർക്ക് വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ പരീക്ഷ നടത്തുക. ഇതിനെ സംബന്ധിച്ച് ചർച്ച നടത്താൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

2023-2024 വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 99.69 ആണ് ഇത്തവണത്തെ എസ്എസ്എൽസി വിജയശതമാനം. വിജയ ശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവ് ഉണ്ട്. കഴിഞ്ഞ വർഷം 99.70 ആയിരുന്നു എസ്എസ്എൽസി വിജയശതമാനം.


ALSO READ: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.69 വിജയശതമാനം, 71,831 പേർക്ക് മുഴുവൻ എ പ്ലസ്


ഈ വർഷം 71, 831 പേർക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വർധനവുണ്ട്. ഏറ്റവും കൂടുതൽ പേർ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 4,934 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൂടുതൽ വിജയശതമാനം കോട്ടയത്താണ് (99.92). ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ് (99.08).


പാലാ വിദ്യാഭ്യാസ ജില്ലയിലാണ് 100 ശതമാനം വിജയമുള്ളത്. 892 സർക്കാർ സ്കൂളുകൾ 100 ശതമാനം വിജയം നേടി. മെയ് 28 മുതൽ ജൂൺ ആറ് വരെയാണ് സേ പരീക്ഷ നടത്തുക. പരമാവധി മൂന്ന് വിഷയങ്ങൾക്കാണ് സേ പരീക്ഷ എഴുതാൻ സാധിക്കുക. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.