Education Strike: കെ.എസ്.യു പ്രതിഷേധ മാർച്ചിൽ സംഘർഷം; സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്
Education strike: എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താൻ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു.
തിരുവനന്തപുരം: കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മന്ത്രി ആർ.ബിന്ദു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന ആർ.ബിന്ദു രാജിവെക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസ് നരഹത്യ നടത്തിയിരിക്കുകയാണെന്നും വനിതാ സംസ്ഥാന ഭാരവാഹികളെ ഉൾപ്പെടെ ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
വിഷയത്തിന്റെ ഗൗരവം മുന്നിൽകണ്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താനും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആഹ്വാനം ചെയ്തു. അതേസമയം, കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ പ്രധിഷേധിച്ച് കേരളവർമ്മ കോളേജിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു.
മന്ത്രി ആർ.ബിന്ദുവിന്റെ വസതിയിലേക്കുള്ള പ്രതിഷേധ മാർച്ചിൽ സംഘർഷം; കെ.എസ്.യു പ്രവർത്തകർക്ക് പരിക്ക്
കേരളവർമ കോളേജ് തെരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ഡോ.ആർ ബിന്ദുവിന്റെ തിരുവനന്തപുരത്തെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. കെ.എസ്.യു പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പോലീസും കെ.എസ്.യു പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തക ഉൾപ്പെടെ രണ്ടുപേർക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കേരളവർമ കോളേജിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.