തിരുവനന്തപുരം:  ചെറിയ പെരുന്നാള്‍  (ഈദ് അല്‍ ഫിത്തര്‍) പ്രമാണിച്ച് സംസ്ഥാനത്ത്  ചൊവ്വാഴ്ച്ച ബാങ്കുകള്‍ക്കും എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.  നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ചാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധിയാണ്. ഇതുസംബന്ധിച്ച ഉത്തരവ്  സര്‍ക്കാര്‍ മുന്‍പേ പുറത്തിറക്കിയിരുന്നു.


സംസ്ഥാനത്ത് ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് പെരുന്നാള്‍ ചൊവ്വാഴ്ച  ആഘോഷിക്കുമെന്ന്  വിവിധ ഖാസിമാര്‍ ഞായറാഴ്ച  അറിയിച്ചിരുന്നു.  എന്നാല്‍,  സംസ്ഥാനത്ത് തിങ്കളാഴ്ച  പ്രഖ്യാപിച്ചിരുന്ന അവധിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നില്ല. ഇന്നലെ മാസപിറവി കാണാത്തതിനാൽ ചെറിയ പെരുന്നാൾ അടുത്ത ദിവസത്തേയ്ക്ക്  മാറിയെങ്കിലും ഇന്നത്തെ അവധി തുടരാൻ തീരുമാനിക്കുകയായിരുന്നു.


Also Read:   Covid Fourth wave: ഇന്ത്യയില്‍ കോവിഡ് നാലാം തരംഗം അരംഭിച്ചോ? എന്താണ് വിദഗ്ധര്‍ പറയുന്നത്


അവധി പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാല്‍ ചൊവ്വാഴ്ച്ച നടത്താനിരുന്ന ജെ ഡി സി പരീക്ഷ (ബാങ്കിംഗ്) ബുധനാഴ്ചയിലേക്ക് മാറ്റി. സമയ ക്രമത്തിൽ മാറ്റമില്ല. അവധി പ്രമാണിച്ച് വിവിധ സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു. 


അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ  പെരുന്നാള്‍ ആഘോഷിക്കുകയാണ്.  അതേസമയം, ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ഇന്നാണ് ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. സൗദിയിലും യുഎഇയിലും തിങ്കളാഴ്ച തന്നെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.