കൊച്ചി: കേരളത്തില്‍ ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍  രണ്ടു മാസത്തേക്ക് റദ്ദാക്കുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കുന്നതെന്ന് റെയില്‍വെ അറിയിച്ചു.   റദ്ദാക്കുന്നവയിലെ ജീവനക്കാരെ ട്രാക്ക് മെച്ചപ്പെടുത്തുക, പാളങ്ങളില്‍ മെറ്റലിടുക തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന അറ്റകുറ്റപ്പണികള്‍ക്കുള്ള എന്‍ജിനുകളില്‍ നിയോഗിക്കാനാണ് പരിപാടി. യാത്രക്കാര്‍ക്ക് വലിയ ദുരിതം ഉണ്ടാക്കുന്നതാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്ന പുതിയ പദ്ധതി. 100ല്‍ അധികം ഒഴിവുകളുണ്ട്. എന്നാല്‍ ഇത് നികത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

റദ്ദാക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ ഇവയാണ്


1. 66300- കൊല്ലം(7.45)കോട്ടയം -എറണാകുളം (12.00)
2. 66301 എറണാകുളം (14.40) കോട്ടയം – കൊല്ലം (18.30)
3. 56387 എറണാകുളം (12.00) കോട്ടയം – കായംകുളം (14.45)
4. 56388 കായംകുളം (17.10) കോട്ടയം -എറണാകുളം (2045)
5. 66307 എറണാകുളം 5.45 -കോട്ടയം -കൊല്ലം 9.30
6 . 66308 കൊല്ലം- (11.10) കോട്ടയം -എറണാകുളം (15.30)
7. 56381 എറണാകുളം (10.05) ആലപ്പുഴ-കായംകുളം ( 12.30)
8. 56382 കായംകുളം (13.10) ആലപ്പുഴ-എറണാകുളം ( 15.30)