തൃശൂരിൽ എട്ട് വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു; അപകടം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ
Train accident: മദ്രസയിൽനിന്ന് മടങ്ങുംവഴി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
തൃശൂർ: തൃശൂരിൽ എട്ട് വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. കൂമുള്ളംപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് റിസ്‌വാൻ ആണ് മദ്രസയിൽ നിന്ന് മടങ്ങുംവഴി ട്രെയിൻ തട്ടി മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു റിസ്‌വാൻ. ബുധനാഴ്ച രാവിലെയാണ് ദാരുണമായ അപകടം നടന്നത്. മദ്രസയിൽനിന്ന് മടങ്ങുംവഴി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
റെയില്‍വേ ട്രാക്കിന് സമീപത്താണ് കുട്ടിയുടെ വീട്. എറണാകുളം-പാലക്കാട് മെമുവാണ് ഇടിച്ചത്. റിസ്‌വാനുമായി ട്രെയിൻ കുറച്ചുദൂരം മുന്നോട്ടു പോയി. കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അത്താണി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വിദ്യാർത്ഥിനി സ്കൂൾ ബസിൽ നിന്ന് തെറിച്ചു വീണ സംഭവം: ഡ്രൈവർക്കും സ്കൂൾ അധികൃതർക്കും വീഴ്ചയെന്ന് റിപ്പോർട്ട്
സ്കൂൾ ബസിന്റെ എമർജൻസി വാതിലിലൂടെ വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനും ഡ്രൈവർക്കും വീഴ്ച പറ്റിയതായി മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു. വാഹനത്തിന്റെ ഡോർ അബദ്ധത്തിൽ തുറന്നു പോകുന്നത് തടയാനുള്ള സംവിധാനമായ സുരക്ഷാ ഗ്ലാസ് ഷീൽഡ് നഷ്ടമായതായി പരിശോധനയിൽ കണ്ടെത്തി.
സ്കൂളിന്റെ കീഴിലുള്ള ആറു ബസുകളിലും സമാന തകരാർ കണ്ടെത്തി. ഈ വാഹനങ്ങളുടെ സുരക്ഷാ ഗ്ലാസ് ഷീൽഡ് ഘടിപ്പിച്ച ശേഷം മാത്രമേ സർവീസ് നടത്താൻ അനുമതി നൽകൂ. അപകടമുണ്ടായ വാഹനം പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാഹന പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട് പോലീസ് തയ്യാറാക്കും. വിദ്യാഭ്യാസ വകുപ്പും പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചു.
ALSO READ: Landslide: കോഴിക്കോട് മറിപ്പുഴ വനത്തിൽ ഉരുൾപൊട്ടി; മലയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു
സി. ബി. എസ്. ഇ സ്കൂൾ ആയതിനാൽ പൊതു വിദ്യാഭ്യാസ വകുപ്പിന് നേരിട്ട് സ്കൂളിനെതിരെ നടപടി സ്വീകരിക്കാൻ സാധിക്കില്ല. സ്കൂൾ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ബസിൽ അനുവദനീയമായതിൽ അധികം വിദ്യാർത്ഥികളെ കയറ്റിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...