ഇലന്തൂര്‍ ഇരട്ട നരബലിക്കേസ്; ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി
പ്രതികളുടെ വീട്ടില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ കൊല്ലപ്പെട്ട പത്മയുടേതും റോസ്‍ലിന്‍റേതുമാണെന്ന് സ്ഥിരീകരിച്ചു.
പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. പ്രതികളുടെ വീട്ടില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ കൊല്ലപ്പെട്ട പത്മയുടേതും റോസ്‍ലിന്‍റേതുമാണെന്ന് സ്ഥിരീകരിച്ചു.
പത്മയുടെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കഴിഞ്ഞ ജൂണ്‍ ആദ്യ ആഴ്ചയിലും സെപ്തംബര്‍ അവസാന ആഴ്ചയിലുമായിട്ടാണ് കൊലപാതകങ്ങള്‍ നടന്നത്. 56 കഷണങ്ങളായിട്ടായിരുന്നു പത്മയുടെ മൃതദേഹം വെട്ടിമുറിച്ചത്.
പത്മയുടെ മൃതദേഹം വിട്ടു കിട്ടിയാലുടനെ ജന്മനാടായ തമിഴ്നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.
ഇലന്തൂര്‍ സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...