Thiruvananthapuram: വയോധികയും മരുമകനും വീടിനുള്ളിൽ മരിച്ചനിലയിൽ; സംഭവം തിരുവനന്തപുരത്ത്
Suicide: ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ വീടിനുള്ളിൽ കണ്ടെത്തിയത് . അര്‍ബുദ ബാധിതയായിരുന്ന സാബു ലാലിന്റെ ഭാര്യ ഒരുമാസം മുന്‍പ് മരണപ്പെട്ടിരുന്നു.
തിരുവനന്തപുരം: വണ്ടിത്തടത്ത് വയോധികയും മരുമകനും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന ശ്യാമള സാബുലാല്‍ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14 വയസുകാരൻ മരിച്ചു
ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ വീടിനുള്ളിൽ കണ്ടെത്തിയത് . അര്‍ബുദ ബാധിതയായിരുന്ന സാബു ലാലിന്റെ ഭാര്യ ഒരുമാസം മുന്‍പ് മരണപ്പെട്ടിരുന്നു. അതിന്റെ ദു:ഖമാണോ ഇവരുടെ മരണത്തിന് പിന്നിലെന്നത് വ്യക്തമല്ല. ഇരുവരുടെയും മരണം സംഭവിച്ചതെങ്ങനെ എന്നും വ്യക്തമല്ല.
Also Read: വിശ്വകിരീടവുമായി ഇന്ത്യൻ ടീം ജന്‍മനാട്ടിൽ; വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്
സ്‌കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു
സ്‌കൂള്‍ പരിസരത്തുവച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റതായി റിപ്പോർട്ട്. ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തെരുവ് നായ ആക്രമിച്ചത്. കോഴിക്കോട് തോട്ടുമുക്കം ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഏബല്‍ ജോണിനാണ് കടിയേറ്റത്.
Also Read: ശനി വക്രി സൃഷ്ടിക്കും ശശ് മഹാപുരുഷ രാജയോഗം; ഇവർക്ക് ലഭിക്കും ഇട്ടുമൂടാനുള്ള സമ്പത്ത്!
കഴിഞ്ഞ ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ഏബലിനെ ഓടിയെത്തിയ തെരുവ് നായ കാലില്‍ കടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയിട്ടുണ്ട്. മുറിവുകൾ കാര്യമായത് അല്ലാത്തതിനാൽ കുട്ടിയെ ഡിസ്ചാർജ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.