ന്യൂ ഡൽഹി : യുവതിയെ ബലാത്സംഗം ചെയ്ത പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി വിശദീകരണം നൽകിയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഒളിവിൽ ഇരുന്ന് തന്നെയാണ് എംഎൽഎ തനിക്കെതിരെയുള്ള ആരോപണത്തിന് കെപിസിസിക്ക് മുന്നിൽ വിശദീകരണം. നൽകിയത്. എംഎൽഎയുടെ വിശദീകരണം പരിശോധിച്ചതിന് ശേഷം യുക്തമായ നടപടിയെടുക്കമെന്ന് കെ.സുധാകരൻ ന്യൂ ഡൽഹിയിൽ നടന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചു. അതേസമയം എംഎൽഎ ഒളിവിൽ പോകാതെ തന്നെ കാര്യങ്ങൾ പാർട്ടിക്ക് മുമ്പിൽ ബോധ്യപ്പെടുത്തേണ്ടതായിരുന്നുയെന്നും കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു. കെപിസിസി ഓഫീസിൽ വക്കീൽ മുഖാന്തരമാണ് എൽദോസ് വിശദീകരണം എത്തിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ എംഎൽഎ നൽകിയ വിശദീകരണം അതുപോലെ സ്വീകരിക്കില്ല, അതിന്മേൽ അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കു. കൂടാതെ സംഭവത്തിൽ പാർട്ടിലെ മുതിർന്ന് നേതാക്കളുമായി കൂടി ആലോചിച്ചതിന് ശേഷമെ നടപടിയെടുക്കു എന്ന് സുധാകരൻ വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.