തിരുവനന്തപുരം: അവകാശികള്‍ രണ്ടുപേര്‍ ആയപ്പോള്‍ രണ്ടില  ചിഹ്നം ആര്‍ക്കും വേണ്ട എന്ന് തീരുമാനിച്ച്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) ...


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള കോണ്‍ഗ്രസിലെ പി. ജെ. ജോസഫ് വിഭാഗവും ജോസ്. കെ. മാണി വിഭാഗവും   'രണ്ടില' ചിഹ്നം തങ്ങൾക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ചു കൊണ്ട് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ വി.ഭാസ്‌ക്കരൻ ഉത്തരവ് പുറപ്പെടുവിച്ചത്.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേരള കോൺഗ്രസ് (എം)  (Kerala Congress M) പി. ജെ. ജോസഫ് വിഭാഗത്തിന്  'ചെണ്ട' യും, കേരള കോൺഗ്രസ്  (എം) ജോസ്. കെ. മാണി വിഭാഗത്തിന് 'ടേബിൾ ഫാനും' അതാത് വിഭാഗം ആവശ്യപ്പെട്ടതനുസരിച്ച്  അനുവദിച്ചു. 


ഇരു വിഭാഗങ്ങളും രണ്ടില (Two leaves) ചിഹ്നത്തിനായി അവകാശ വാദം ഉന്നയിച്ചിരുന്നു.  കൂടാതെ, ചിഹ്നവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസ് തീര്‍പ്പാകാന്‍ വൈകുമെന്നതിനാലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിഹ്നം മരവിപ്പിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.


Also read: COVID-19 update: 5,792 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.31


അതേസമയം,  രണ്ടില ചിഹ്നം കിട്ടാത്ത് തദ്ദേശ തിരഞ്ഞടുപ്പില്‍ തിരിച്ചടിയാവില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. ജീവനുള്ള ചിഹ്നമാണ് ചെണ്ട. വോട്ടര്‍മാരുടെ മനസ്സില്‍ ഇടം പിടിക്കാന്‍ ഒറ്റ ദിവസം മതി. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്നും പി ജെ ജോസഫ് പറഞ്ഞു. 


സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയനുസരിച്ച് ഇനി ജോസഫിന് 'ചെണ്ട'യടിക്കാം; ജോസിന് 'ടേബിള്‍ ഫാനി'ന്‍റെ  കാറ്റു൦ കൊള്ളാം...!!