Thycaud Hospital: തൈക്കാട് ആശുപത്രിയിൽ നടപ്പാതയിൽ അപകട ഭീഷണി ഉയർത്തി ഇലക്ട്രിക് കേബിള്‍
Women And Children Hospital in Thycaud: ഇലട്രിക് പോസ്റ്റ് വലിച്ചു കെട്ടിയ കമ്പിയും ഭീഷണി ഉയർത്തുന്നതാണ്. തൈക്കാട് സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ആശുപത്രിയിലാണ് ഈ അപകടാവസ്ഥ.
തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അപകട ഭീഷണി ഉയർത്തി ഇലക്ട്രിക് കേബിള്‍. കൈക്കുഞ്ഞുങ്ങളുമായി തൈക്കാട് ആശുപത്രിയിൽ എത്തുന്നവർക്ക് ഇലക്ട്രിക് കേബിള്‍ അപകട ഭീഷണി ഉയർത്തുകയാണ്. തൈക്കാട് സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ആശുപത്രിയിലാണ് ഈ അപകടാവസ്ഥ. ഇലട്രിക് പോസ്റ്റ് വലിച്ചു കെട്ടിയ കമ്പിയും ഭീഷണി ഉയർത്തുന്നതാണ്.
ഒരു ദിവസം ആയിരക്കണക്കിന് ആളുകളാണ് തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തുന്നത്. അവിടെയാണ് അപകടമാം വിധം കേബിൾ ഇട്ടിരിക്കുന്നത്. ഇലക്ട്രിസിറ്റി കേബിളിനോട് സാദൃശ്യമുള്ള കേബിളാണ് നടപ്പാതയ്ക്ക് കുറുകെ തലയിൽ തട്ടുന്ന രീതിയിൽ അലക്ഷ്യമായി ഇട്ടിരിക്കുന്നത്.
ALSO READ: Kottayam Fire: കോട്ടയം മെഡിക്കല്‍ കോളേജിലെ തീപിടിത്തം; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി
ചെറിയ കുട്ടികളെ എടുത്തു പടികയറി വരുന്നവരുടെയും തിരിച്ചു പോകുന്നവരുടെയും കണ്ണൊന്ന് തെറ്റിയാൽ കാത്തിരിക്കുന്നത് വലിയ അപകടമാണ്. കുട്ടികളെ മാറോട് ചേർത്തുപിടിച്ച് തലകുനിച്ച് വേണം ഇവിടെ എത്തുന്നവർക്ക് ഇതിലൂടെ കടന്നു പോകാൻ. നടന്നു പോകുന്ന സമയത്ത് പിഞ്ചു കുഞ്ഞ് ഒന്ന് കുതറിയാൽ തല കേബിളിൽ തട്ടും.
നടപ്പാത വീതി കൂട്ടി മോടി പിടിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ ഫലം പൂർണമായും ലഭിച്ചോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. കാരണം നടപ്പാതയിൽ കുറുകെ വലിച്ച് കെട്ടിയ കമ്പി കാരണം തല കുനിച്ച് വേണം നടക്കാൻ. പടികൾ കയറുമ്പോൾ ശ്രദ്ധ ഒന്ന് മാറിയാൽ കമ്പിയിൽ തട്ടി വീഴാനും സാധ്യത ഏറെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...