തിരുവനന്തപുരം: പ്രളയം മൂല൦ വൈദ്യുതി ബോര്‍ഡിനുണ്ടായ നഷ്ടം നികത്താന്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായ വാര്‍ത്തയുമായി വൈദ്യുതി ബോര്‍ഡ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രളയബാധിത പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാവകാശം നല്‍കുകയാണ് വൈദ്യുതി ബോര്‍ഡ്. 


പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, വയനാട് തുടങ്ങിയ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇവര്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാന്‍ 2019 ജനുവരി 31 വരെ സമയം ലഭിക്കും. 


അതുകൂടാതെ, ഇക്കാലയളവില്‍ റീ കണക്ഷന്‍ ഫീസും സര്‍ച്ചാര്‍ജും ഒഴിവാക്കും. ഇവരുടെ വീടുകളില്‍ മീറ്റര്‍ റീഡിങ് എടുക്കുന്നതും ബില്‍ തയ്യാറാക്കി നല്‍കുന്നതും രണ്ടുമാസത്തേക്കു നീട്ടി. കൂടാതെ, വൈദ്യുതി ബില്‍ തവണകളായി അടയ്ക്കാനുള്ള സൗകര്യവുമുണ്ട്.