തൃശൂർ: ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് ബുധനാഴ്ച വൈകിട്ട് 5.10 ന് പോയ കെഎസ്‌ആർടിസി ബസ് മദപ്പാടിലുള്ള ഒറ്റയാൻ ആക്രമിച്ചു. രാത്രി എട്ട് മണിയോടെ അമ്പലപ്പാറ ഒന്നാം ഹെയർ പിൻ വളവിൽ വെച്ചാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ നേരം ബസ് കടത്തി വിടാതെ റോഡിലൂടെ നടന്ന ആന പെട്ടന്ന് അക്രമാസക്തനാകുകയായിരുന്നു. തിരികെ ഓടി വന്ന ആന ബസിന്റെ മുൻ വശത്തെ ചില്ലിന് താഴെ കുത്തി ബസ് ഉയർത്തി. 
എന്നാൽ ആളപായമില്ല. 


ഷോളയാർ പവർഹൗസ് മുതൽ ആന ബസ് കടത്തി വിടാതെ റോഡിലൂടെ നടക്കുകയായിരുന്നു. രാത്രി ഏട്ടരയോടെ മലക്കപ്പാറയിൽ എത്തേണ്ട ബസ് രാത്രി 11 മണിയോടെയാണ് എത്തിയത്. ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.