Elephant Attack : വയനാട്ടിൽ ആനയുടെ ആക്രമണത്തിൽ വൃദ്ധയ്ക്ക് ഗുരുതര പരിക്ക്
Wayanad Elephant Attack : മാർച്ച് 19 ഇന്ന് ഉച്ച സമയത്താണ് ആനയുടം ആക്രമണം ഉണ്ടായത്. വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൽപ്പറ്റ : വയനാട്ടിൽ വൃദ്ധയ്ക്ക് നേരെ ആനയുടെ ആക്രമണം. ചേകാടി പാക്കം കട്ടക്കണ്ടി കോളനിയിലെ കാളി രാജേന്ദ്രൻ (67) നെയാണ് ആന ആക്രമിച്ചത്. ആക്രണത്തിൽ ഗുരതര പരിക്കേറ്റ വൃദ്ധയെ കോഴിക്കോട് മെഡിക്കൽ കോളേജ് അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് മാർച്ച് 19ന് ഉച്ചകഴിഞ്ഞാണ് സംഭവം. വീടിന് സമീപത്ത് പശുവിന് വെള്ളം കൊടുക്കാൻ പോയ സമയത്താണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇരുകാലുകൾക്കും ചെവിക്കും സാരമായി പരിക്കേറ്റ കാളിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് നാട്ടുകാർ കൊണ്ടു പോകുകയായിരുന്നു.
അതേസമയം ഇടുക്കി മൂന്നാറിൽ ജനജീവതം ബുദ്ധിമുട്ടിലാഴ്ത്തിയ അരികൊമ്പനെ പിടികൂടുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്. അരി തിന്നാൻ കൊതിയുള്ള ആനക്ക് അരി വെച്ച് തന്നെ ഒരു കെണി വെക്കാനാണ് വനം വകുപ്പ് പദ്ധതി. ഇതിനായി ഒരു റേഷൻ കട തന്നെ തയ്യാറാക്കും.ഇവിടെ അരിയും അനുബന്ധ സാധനങ്ങളും സൂക്ഷിയ്ക്കും. ഭക്ഷണം പാകം ചെയ്യുന്നത് ഉള്‍പ്പടെ, ആള്‍ താമസം ഉണ്ടെന്ന് തോന്നിയ്ക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ആനയെ ഇവിടേയ്ക്ക് ആകര്‍ഷിയ്ക്കാനാണ് പദ്ധതി.
ALSO READ : ഇരുപത് കിലോ അരിയും അകത്താക്കി;പന്ത്രണ്ടാമത്തെ വീടും അരികൊമ്പൻ തകർത്തു
സിമന്റ് പാലത്തിന് സമീപം, മുന്‍പ് അരികൊമ്പന്‍ തകര്‍ത്ത, ഒരു വീട്ടിലാണ് താത്കാലിക റേഷന്‍ കട ഒരുക്കുക. സിമന്റ് പാലത്ത്, കെണി ഒരുക്കുന്ന വീടിനോട് ചേര്‍ന്നുള്ള കുറ്റിക്കാടുകള്‍ വെട്ടി നീക്കി. വരും ദിവസങ്ങളില്‍ അടുപ്പ് കൂട്ടി, അരി പാകം ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിയ്ക്കും. ഇത് കൂടാതെ കുങ്കിയാനകളില്‍ ഒന്നിനെ, ഇന്ന് രാത്രിയോടെ ചിന്നക്കനാലില്‍ എത്തിക്കും
സിമന്റ് പാലത്തേക്ക് എത്തുന്ന അരികൊമ്പനെ, മയക്കുവെടി വെച്ച ശേഷം കുങ്കിയാനകളുടെ സഹായത്തോടെ, പിടികൂടാനാവുമെന്നാണ് കരുതുന്നത്. വിക്രം എന്ന കുങ്കിയാനയെ ഇന്ന് രാത്രിയോടെ ചിന്നക്കനാലില്‍ എത്തിയ്ക്കും. ആകെ നാല് കുങ്കിയാനകളെയാണ്, അരികൊമ്പനെ പിടികൂടുന്നതിനായി കൊണ്ടുവരുന്നത്. നിലവില്‍ സിമന്റ് പാലത്തിന് സമീപ മേഖലകളില്‍ അരികൊമ്പന്‍ തമ്പടിച്ചിട്ടുള്ളതായാണ് സൂചന.
ആനയെ ആകര്‍ഷിയ്ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ, പ്രത്യേക സേന എത്തി നടപടികള്‍ ആരംഭിയ്ക്കും. 30 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം എട്ട് ടീമുകളായി തിരിഞ്ഞാവും പദ്ധതി നടപ്പിലാക്കുക. വനം വകുപ്പിനൊപ്പം വിവിധ വകുപ്പുകളുടെ സഹകരണവും ഏകോപിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...