ഇരുപത് കിലോ അരിയും അകത്താക്കി;പന്ത്രണ്ടാമത്തെ വീടും അരികൊമ്പൻ തകർത്തു

Munnar Elephant Attack: വീട്ടുകാർ ശബ്ദ്ദം കേട്ട് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഏതാനും ദിവസ്സം മുമ്പാണ് പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയ്ക്ക് സമീപത്തെ ക്യാന്‍റീന്‍ കൊമ്പന്‍ തകര്‍ത്തത്

Written by - Zee Malayalam News Desk | Last Updated : Mar 15, 2023, 08:55 AM IST
  • വീട്ടുകാർ ശബ്ദ്ദം കേട്ട് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു
  • ഏതാനും ദിവസ്സം മുമ്പാണ് പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയ്ക്ക് സമീപമുണ്ടായിരുന്ന ക്യാന്‍റീന്‍ അരികൊമ്പന്‍ തകര്‍ത്തത്
  • അരി തിന്ന് തിരിച്ചിറങ്ങിയ കൊമ്പന്‍ ഏലത്തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്നു
ഇരുപത് കിലോ അരിയും അകത്താക്കി;പന്ത്രണ്ടാമത്തെ വീടും അരികൊമ്പൻ തകർത്തു

മൂന്നാർ: മയക്കുവെടിവെക്കാൻ സിസിഎഫിന്‍റെ ഉത്തരവ് ഇറങ്ങിയ ശേഷവും മൂന്നാറിൽ അരി കൊമ്പൻറെ ആക്രമണം.പെരികനാല്‍ മലകയറിയെത്തിയ കൊമ്പൻ സുരക്ഷയ്ക്കായി  നിർമ്മിച്ചിരുന്ന ട്രഞ്ച് മറികടന്നെത്തി വീടിന്‍റെ അടുക്കള തകര്‍ത്തു. 

വീട്ടുകാർ ശബ്ദ്ദം കേട്ട് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഏതാനും ദിവസ്സം മുമ്പാണ് നിരന്തരം തകര്‍ക്കുന്ന പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയ്ക്ക് സമീപമുണ്ടായിരുന്ന ക്യാന്‍റീന്‍ അരികൊമ്പന്‍ തകര്‍ത്തത്. ഇതിന് പിന്നാലെയാണ്  അമ്പാട്ട് വിജയൻ എന്നയാളുടെ തോട്ടത്തിലെ ട്രഞ്ച് മറികടന്നെത്തി കാട്ടാന വീടിന്‍റെ അടുക്കള തകര്‍ത്തത്.

ഇവിടെ സൂക്ഷിച്ചിരുന്ന ഇരുപത് കിലോയോളം അരിയും അകത്താക്കി.  വിജയനും ഭാര്യ ലക്ഷ്മിയും ശബ്ദ്ദം കേട്ട് മുന്‍വശത്തെ വാതിലിലൂടെ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.അരി തിന്ന് തിരിച്ചിറങ്ങിയ കൊമ്പന്‍ ഏലത്തോട്ടത്തില്‍ നിലയുറപ്പിച്ചു. പിന്നീട് സമീപത്ത് തന്നെ തമ്പടിച്ചിരിക്കുന്ന ആറോളം ആനക്കൂട്ടത്തിനൊപ്പം ചേര്‍ന്ന്  കാട്ടിലേയ്ക്ക് കയറി. കാട്ടാന കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതിനാല്‍ മേഖലയിലെ തോട്ടത്തില്‍ ജോലികൾ പതിവായി  നിർത്തിവെയ്‌ക്കേണ്ട സാഹചര്യമാണുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News