മലപ്പുറം: പൂക്കോട്ടുംപാടം കരുളായി വനമേഖലയിൽ ആനയുടെ ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. പോലീസിന്റെ കോമ്പിംഗ് പരിശോധനയ്ക്കിടെയായിരുന്നു ആക്രമണം. മാവോയിസ്റ്റ് വിരുദ്ധ സ്പെഷ്യൽ ടീം അംഗമായ ബഷീർ അഹമ്മദിനാണ് പരിക്കേറ്റത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബഷീറിനെ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി.


COMMERCIAL BREAK
SCROLL TO CONTINUE READING

പൂക്കോട്ടുംപാടം കരുളായി വനമേഖലയിൽ  പോലീസിന്റെ കോമ്പിംഗ് പരിശോധനയ്ക്കിടെയായിരുന്നു ആനയുടെ ആക്രമണം.  മാവോയിസ്റ്റ് പരിശോധനകളുടെ ഭാഗമായി ബുധനാഴ്ച പുലർച്ചെയായിരുന്നു പോലീസ് സംഘത്തിന്റെ പരിശോധന. അപ്രതീക്ഷിതമായായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ ചെളിയിൽ വീണപ്പോൾ ആന കൊമ്പുകൊണ്ട് കുത്തുകയായിരുന്നു.


മറ്റ് ഉദ്യോഗസ്ഥർ റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചതിനെത്തുടർന്നാണ് ആന പിൻവാങ്ങിയത്. അരീക്കോട് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് ബഷീർ അഹമ്മദ്. ഗുരുതരമായി പരിക്കേറ്റ ബഷീറിനെ സഹപ്രവർത്തകർ ഉടൻതന്നെ കാടിന് പുറത്തെത്തിച്ചു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ബഷീറിനെ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി.


ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; വീട് തകർത്തു


ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. കാട്ടാന വീട് തകർത്തു. 301 കോളനിയിൽ താമസിക്കുന്ന ജ്ഞാനജ്യോതിഅമ്മാളിന്റെ വീടാണ് കാട്ടാന തകർത്തത്. വീടിന്റെ അടുക്കള ഭാഗത്തെ ഭിത്തിയും മുൻ വാതിലും ആനയുടെ ആക്രമണത്തിൽ തകർന്നു. അരിക്കൊമ്പനെ പ്രദേശത്ത് നിന്ന് മാറ്റിയ ശേഷം ആദ്യമായാണ് ഈ മേഖലയിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.


ജ്ഞാനജ്യോതിഅമ്മാളും മകൾ ഷീലയുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ചക്കകൊമ്പനാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. അമ്മാളും കുടുംബവും കഴിഞ്ഞ ദിവസം മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി മറയൂരിലെ ബന്ധു വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്താണ് വീടിന് നേർക്ക് കാട്ടാനയുടെ ആക്രമണം നടന്നത്.


ചക്കകൊമ്പനാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ മാറ്റിയ ശേഷം മേഖലയിൽ വീടുകൾക്കും കടകൾക്കും നേരെയുള്ള കാട്ടാന ആക്രമണം കുറഞ്ഞിരുന്നു. ഏതാനും ദിവസങ്ങളായി ചക്കകൊമ്പൻ ജനവാസ മേഖലയോട് ചേർന്നാണ് തമ്പടിച്ചിരിക്കുന്നത്. വീണ്ടും ആക്രമണം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.