Guruvayoor Nandan Video | ഇടത്തെ മുൻ കാലിനു നീര്, വേച്ചുവേച്ച് നടപ്പ്; ഗുരുവായൂർ നന്ദനെ എഴുന്നള്ളിച്ചതിനെതിരെ പരാതി
Guruvayoor nandan News: കൊല്ലത്തെ എഴുന്നെള്ളിപ്പ് പൂർത്തിയാക്കാനാവാതെ ഗുരുവായൂരിൽ ആനക്കോട്ടയിൽ തിരികെയെത്തിച്ച ആനക്ക് ചികിൽസ തുടങ്ങി
ഗുരുവായൂർ: നടക്കാൻ ബുദ്ധിമുട്ടിയ ആനയെ എഴുന്നെള്ളിച്ചതിനെതിരെ പരാതി. ഗുരുവായൂർ ദേവസ്വം ബോർഡിൻറെ കൊമ്പൻ നന്ദനെയാണ് കാലിലെ നീര് പോലും വകവെക്കാതെ എഴുന്നള്ളിച്ചത്. ഇതിൻറെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. ആനയെ അസുഖം ബാധിച്ചിരിക്കെ എഴുന്നെള്ളിപ്പിച്ചത് ചൂണ്ടിക്കാണിച്ച് വനംവകുപ്പിന് ഹെറിട്ടേജ് അനിമൽ ടാസ്ക്ഫോഴ്സ് പരാതി നൽകി.
കൊല്ലത്തെ എഴുന്നെള്ളിപ്പ് പൂർത്തിയാക്കാനാവാതെ ഗുരുവായൂരിൽ ആനക്കോട്ടയിൽ തിരികെയെത്തിച്ച ആനക്ക് ചികിൽസ തുടങ്ങി. ആനയുടെ ഇടത്തെ മുൻ കാലിനു നീരും നടക്കുമ്പോൾ കാൽ വലിച്ചു വയ്ക്കുന്ന സ്ഥിതിയാണ്. ഒരാഴ്ച മുമ്പാണ് നന്ദനെ മദപ്പാടിൽ നിന്നും അഴിച്ചത്.
ഇതിന് ശേഷം തുടർച്ചയായി എഴുന്നെള്ളിപ്പുകളിലായിരുന്നു. കഴിഞ്ഞ ദിവസം നന്ദനെ ആലപ്പുഴയിലെത്തിച്ചപ്പോൾ കാലിന് വേദനയോടെ വേച്ചുവേച്ച് എഴുന്നെള്ളിച്ചത്.ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്.ആനയുടെ കാലിന് വയ്യാത്തത് സംബന്ധിച്ച് ഇവിടെ ആനപ്രേമികൾ പരാതിയുമായെത്തിയെങ്കിലും അവഗണിച്ച് എഴുന്നെള്ളിക്കുകയായിരുന്നുവത്രെ.
ഇവിടെ നിന്നും കൊല്ലത്തേക്ക് കൊണ്ടു പോവുകയായിരുന്നു. പരാതി ഉയർന്നതോടെ ആനയെ രാവിലെ ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയിൽ എത്തിച്ചു. ആന വിദഗ്ധ സമിതിയിലെ ഡോ. കെ.വിവേക്, പുന്നത്തൂർക്കോട്ടയിലെ ഡോ.ചാരുജിത് നാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ ആരംഭിച്ചത്ഗുരുവായൂർ ആനക്കോട്ടയിൽ ഏറ്റവും അധികം എഴുന്നള്ളിപ്പുകൾ ഉള്ള ആനയാണ് നന്ദൻ. ഒരു എഴുന്നള്ളിപ്പിന് കുറഞ്ഞത് 1 ലക്ഷം രൂപയെങ്കിലുമാണ് നന്ദന്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...