എറണാകുളം: വടാട്ടുപാറയിൽ വീടിനോട് ചേർന്ന് കെട്ടിയിരുന്ന പോത്തിനെ കാട്ടാന  കൊന്നു. പുലർച്ചെ വടാട്ടുപാറ പനഞ്ചോടാണ് സംഭവം നടന്നത്. തുമ്പ നിരപ്പേൽ വീട്ടിൽ ജോസിന്റെ പോത്തിനെയാണ് പുലർച്ചെ രണ്ട് മണിയോടെ കാട്ടാന ചവിട്ടി കൊന്നത്. ഒരു വയസ്സുള്ള പോത്തിനെയാണ് കാട്ടാന കൊന്നത്. പോത്തിന്‍റെ അലർച്ചകേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് ആന പോത്തിനെ ആക്രമിക്കുന്നത് കണ്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Read Also: Shocking: ചക്കയെ ചൊല്ലി തർക്കം; യുവാവ് വീടിന് തീയിട്ടു


വീട്ടുകാർ ബഹളം വെച്ചങ്കിലും ഫലമുണ്ടായില്ല. അര മണിക്കൂറോളം വീടിന്‍റെ പരിസരത്ത് തമ്പടിച്ച ആന പിന്നീട് വനത്തിലേക്ക് മടങ്ങി. കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് വടാട്ടുപാറ പനഞ്ചോട് പ്രദേശം. ഫെൻസിംഗിന്‍റെ അപര്യപ്തത മൂലം വന്യമൃഗങ്ങളുടെ നിരന്തരമായ ശല്യമാണ് പ്രദേശത്തെന്ന് പ്രദേശവാസികൾ പറയുന്നു.
 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.