തൃശൂർ: തൃശ്ശൂരിൽ ചക്കയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വീടിന് തീയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അവിണിശ്ശേരി സ്വദേശി സജേഷിനെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സജേഷിന്‍റെ സഹോദരീ ഭര്‍ത്താവ് എത്തിച്ച ചക്കയെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലേക്കും ഒടുവിൽ വീടിന് തീയിടുന്നതിലേക്കുമെത്തിയത്. സജേഷിന്‍റെ പിതാവ് ശ്രീധരന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ശ്രീധരൻറെ മകൾ താമസിക്കുന്ന പെരിഞ്ചേരിയിലെ വീട്ടിൽ നിന്നും മരുമകൻ ചക്ക എത്തിച്ചിരുന്നു. ഇത് കൊണ്ടു വന്നത് ചോദിച്ച് സജേഷും ശ്രീധരൻറെ മരുമകനും തമ്മില്‍ തർക്കത്തിലായി. തുടര്‍ന്ന് കത്തിയെടുത്ത് കൊലപ്പെടുത്താനും ശ്രമിച്ചു. പിന്നീട് രാത്രിയിലാണ് സജേഷ് വീടിന് തീയിട്ടത്. സജേഷിൻറെ വീടിന് സമീപത്തുള്ളവരാണ് വീടിന് തീയിട്ട വിവരം ശ്രീധരനെ അറിയിച്ചത്.
Read Also: കൊറിയയിൽ ജോലി വാഗ്ദാനം; കൊടുത്തത് ചൈനയുടെ വ്യാജ വിസ, തട്ടിയത് ഒന്നരലക്ഷം
ഉടൻ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ അണച്ചുവെങ്കിലും കുട്ടികളുടെ പുസ്തകങ്ങളും ഹാൾടിക്കറ്റും മറ്റ് സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും കത്തി നശിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ സജേഷിനെ റിമാൻഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അടുത്ത ദിവസം ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...