നെയ്യാറ്റിന്‍കര:  ക്ഷേത്ര വളപ്പിൽ ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ച്  കൊലപ്പെടുത്തി. ആയയിൽ കരിയിലക്കുളങ്ങര ഭഗവതീ ക്ഷേത്രത്തിലെ ആനയാണ് ഇന്നലെ ഇടഞ്ഞ് പാപ്പാനെ കൊന്നത്. കൊല്ലം ചാത്തന്നൂര്‍ സ്വദേശി വിഷ്ണു (25) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. ക്ഷേത്രത്തിനു മുന്നില്‍ ആനയെ എത്തിച്ചപ്പോള്‍ പുതിയതായി വാങ്ങിയ സ്‌കൂട്ടര്‍ പൂജിക്കാനെത്തിച്ച യുവാക്കള്‍ ഫോട്ടോ എടുത്തു. ഫ്ളാഷ് മിന്നിയപ്പോഴേക്കും വിരണ്ട ആന പാപ്പാനെ തുമ്ബിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

 


ALSO READWhatsApp പഠിച്ച പതിനെട്ടും നോക്കുന്നു; എന്നാൽ ഉപഭോക്താക്കളുടെ പാലയനം കുറയുന്നില്ല


 


ആദ്യ വീഴ്ചയിൽ നിരങ്ങി മാറാന്‍ വിഷ്ണു ശ്രമിച്ചപ്പോഴേക്കും ആന ഭിത്തിയിൽ അമർത്തി ഞെരുക്കി തുടർന്ന്  അബോധാവസ്ഥയലായ വിഷ്ണുവിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അര മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. തുടർന്ന് കലി തീരാത്ത ആനവ സ്‌കൂട്ടര്‍ തകര്‍ത്ത് ഓടി. ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറിയാണ് ആനയെ തളയ്ക്കാന്‍ കഴിഞ്ഞത്.


 


 


ALSO READ: Fire Accident: എടയാറിൽ വൻ തീപിടുത്തം, കോടികളുടെ നാശനഷ്ടം


 


മാരായമുട്ടം പൊലീസും(Police) സ്ഥലത്ത് എത്തിയിരുന്നു. ആന(Elephant) ഒാടിയ. ഇടറോഡുകളിലൂടെ വാഹനങ്ങളെ കടത്തി വിട്ടില്ല. പിന്നീട് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് വടമെറിഞ്ഞു തളയ്ക്കുകയായിരുന്നു. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്ററോളം ഗൗരീനന്ദന്‍ സഞ്ചരിച്ചുവെങ്കിലും നാശ നഷ്ടങ്ങൾ ഒന്നും ഉണ്ടാക്കിയില്ല.  26 വര്‍ഷം മുന്‍പാണ് ഗൗരീനന്ദന്‍, ആയയില്‍ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കടന്നു വരുന്നത്. ക്ഷേത്രത്തിലെ പശ്ചിമ മേഖലാ പ്രദേശിക ഉത്സവ സമിതിയാണ് ആനയെ എത്തിച്ചത്. അന്നു മുതല്‍ ക്ഷേത്രവും ക്ഷേത്രത്തിലെത്തുന്ന ഭക്തരും ഗൗരീനന്ദന്റെ പ്രിയപ്പെട്ടവരാണ്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.