ശബരിമല: ശബരിമലയിൽ ജീവനക്കാർക്ക് കോവിഡ് (Covid19) സ്ഥിരീകരിച്ചതോടെ സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.   ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീകോവിലില്‍ നിന്നും നേരിട്ട് പ്രസാദം വിതരണം ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാത്രമല്ല ഭക്തരുമായി നേരിട്ട് ബന്ധപ്പെടുന്ന വിവിധ വകുപ്പിലെ ജീവനക്കാര്‍ക്ക് പിപി ഇ കിറ്റ് (PPA kit) നല്‍കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സന്നിധാനത്ത് അഞ്ച് പേര്‍ക്കാണ് രോഗം (Covid19) സ്ഥിരീകരിച്ചത്. കൂടാതെ നിലയ്ക്കലില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഭക്തര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 


Also read: തെലങ്കാനയില്‍ ഭരണം ലഭിച്ചാല്‍ ഒവൈസി സഹോദരന്‍മാരെ തന്‍റെ സേവകരാക്കും... ബി ജെ പി എം പി


ഇന്നലെ ദേവസ്വം മരാമത്ത് വിഭാഗത്തിലെ ജീവനക്കാരനാണ് കോവിഡ് (Covid19) സ്ഥിരീകരിച്ചത്. ജീവനക്കാർ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായിട്ടാണ് വരുന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പല ജീവനക്കാർക്കും തുടര്‍ച്ചയായി രോഗം സ്ഥിരീകരിക്കുന്നതില്‍ ആരോഗ്യവകുപ്പിന് കടുത്ത ആശങ്കയുണ്ട്.  


ഇതിന് പുറമെ ഭണ്ഡാരം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും പൊലീസ് മെസ്സിലെ ജീവനക്കാരനും കഴിഞ്ഞ ദിവസം രോഗം (Covid19) സ്ഥിരീകരിച്ചിരുന്നു.  തുടർന്ന് ഭണ്ഡാരം താല്‍ക്കാലികമായി അടക്കുകയും പൊലീസ് മെസ്സിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  


Also read: LPG സിലിണ്ടറുകൾ‌ക്ക് സബ്‌സിഡിയ്ക്കൊപ്പം cash back കൂടി ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം...


ഇതിനിടയിൽ ശബരിമലയില്‍ (Sabarimala) തീര്‍ത്ഥാടകരുടെ എണ്ണം കൂടിയാല്‍ കോവിഡ് പരിശോധന കൂടുതല്‍ ഇടത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.  മാത്രമല്ല ജീവനക്കാര്‍ക്കിടയില്‍ രണ്ടാഴ്ചയ്ക്കിടയ്ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 


ശബരിമല തന്ത്രി, മേല്‍ശാന്തി കൂടാതെ ഇരുവരുടെയും സഹായികള്‍ എന്നിവര്‍ക്ക് കോവിഡ് ബാധ (Covid19) ഏല്‍ക്കാതെ സുരക്ഷ ഒരുക്കുക എന്നതിനാണ് ഇപ്പോൾ കൂടുതൽ പ്രധാന്യം നല്‍കുന്നത്.  കാരണം ഇവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ തീര്‍ത്ഥാടനത്തെ തന്നെ ബാധിക്കുമെന്നും ദേവസ്വം ബോര്‍ഡ് കണക്കുകൂട്ടുന്നു. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പൂജകള്‍ നടത്തുന്ന ഭക്തരെയും സുരക്ഷാ ജീവനക്കാരെയും ശ്രീകോവിലിന് മുന്നില്‍ നിന്ന് ഒഴിവാക്കിയത് എന്നാണ് റിപ്പോർട്ട്.