കായൽ കൈയേറി; പാണാവള്ളിയിലെ കോപ്പികോ റിസോർട്ട് പൊളിച്ചു തുടങ്ങി
തീരദേശ പരിപാലന ചട്ടം ല൦ഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാപ്പിക്കോ റിസോർട്ട് പൊളിച്ച് നീക്കുന്നത്. ഇതിന് മുന്നോടിയായി റിസോർട്ട് കയ്യേറിയ 2.9 ഹെക്ടർ ഭൂമി ജില്ലഭരണകൂടം തിരിച്ച് പിടിച്ചിരുന്നു. പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്.
ആലപ്പുഴ: വേമ്പനാട് കായൽകയ്യേറി നിർമ്മിച്ച പാണാവള്ളി നെടിയതുരുത്തിലെ കാപ്പിക്കോ റിസോർട്ടിന്റെ പൊളിക്കൽ നടപടികൾ ആരംഭിച്ചു. ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയുടെ നേതൃത്വത്തിനുള്ള റവന്യൂ സംഘമാണ് പൊളിക്കലിന് നേതൃത്വം നൽകുന്നത്.
രാവിലെ 10:45-യോടെയാണ് നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് - പൊളിക്കൽ നടപടികൾ തുടങ്ങിയത്. കളക്ടറുടെ നേതൃത്വത്തിള്ള റവന്യൂ - പഞ്ചായത്ത് ഉദ്യോഗസ്ഥരെത്തി ജെസിബി ഉപയോഗിച്ചാണ് പൊളിക്കൽ നടപടികൾ നടത്തുന്നത്.
Read Also: തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്; ആദ്യ ഘട്ടം കൊച്ചിയിൽ തുടങ്ങി
തീരദേശ പരിപാലന ചട്ടം ല൦ഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാപ്പിക്കോ റിസോർട്ട് പൊളിച്ച് നീക്കുന്നത്. ഇതിന് മുന്നോടിയായി റിസോർട്ട് കയ്യേറിയ 2.9 ഹെക്ടർ ഭൂമി ജില്ലഭരണകൂടം തിരിച്ച് പിടിച്ചിരുന്നു. പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്.
മിനി മുത്തൂറ്റ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലാണ് 2011 ൽ കാപ്പിക്കോ റിസോർട്ട് പണിതത്. റിസോർട്ടിന്‍റെ ഒരു ഭാഗം സ്വമേധയാ പൊളിച്ച് നീക്കാമെന്ന് റിസോർട്ട് അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കൾ കെട്ടിടത്തിൽ നിന്നും മാറ്റിയ ശേഷമാണ് റിസോർട്ട് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പൊളിച്ച് മാറ്റുന്നത്.
സബ് കലക്ടർ സൂരജ് ഷാജിയുടെ മേൽനോട്ടത്തിൽ റവന്യൂ, പോല്യൂഷൻ കണ്ട്രോൾ ബോർഡ്, ഫയർ ഫോഴ്‌സ്, പാണാവള്ളി പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നടപടികൾ നടക്കുന്നത്. തീരദേശപരിപാല ചട്ടലംഘനം ചൂണ്ടിക്കാട്ടി പാണാവള്ളിയിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ കെട്ടിടം പൊളിച്ചു കളയണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും സുപ്രീംകോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...