കൽപ്പറ്റ: വയനാട് പേര്യയ ചപ്പാരം ആദിവാസി കോളനിയിൽ പോലീസും മാവോയിസ്റ്റും  തമ്മിൽ ഏറ്റുമുട്ടൽ.  ഏറ്റുമുട്ടലിനെ തുടർന്ന് രണ്ട് മാവോയിസ്റ്റുകൾ അറസ്റ്റിലായി. ചന്ദ്രു ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഈ ഐക്യവും ഒരുമയും എല്ലായ്പ്പോഴും ഉണ്ടാകണം; കേരളീയം കേരളത്തിലെ ജനങ്ങൾ നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി


ഇവരുടെ കൂടെയുണ്ടായിരുന്ന ലത, സുന്ദരി എന്നിവർ ഓടി രക്ഷപ്പെട്ടു.  പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ കൽപ്പറ്റയിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവറീ ചോദ്യം ചെയ്തുവരുകയാണ്. ഇന്നലെ രാത്രി 7 മണിയോടെ മാവോയിസ്റ്റുകൾ ചപ്പാരം കോളനിയിലെ അനീഷിൻ്റെ വീട്ടിലെത്തുകയും മൊബൈൽ ഫോണുകളും, ലാപ് ടോപ്പും ചാർജ് ചെയ്യണമെന്നാന്ന് ആവശ്യപ്പെടുകയുമുണ്ടായി. ഇതിന് ശേഷം വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് തണ്ടർബോൾട്ട് വീട് വളഞ്ഞതും ഏറ്റുമുട്ടലുണ്ടായതും. ഇതിടെ പരസ്പരം വെടിയുതിർക്കുകയായിരുന്നു. 


Also Read: Lord Ganesh Fav Zodiac: ഇവരാണ് ഗണേശന്റെ പ്രിയ രാശിക്കാർ നിങ്ങളും ഉണ്ടോ?


ഇതിനിടെ മാവോയിസ്റ്റ് പ്രവർത്തകനെ കൊയിലാണ്ടിയിൽ നിന്നും പിടികൂടി. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡർ അനീഷ് ബാബു ആണ് പിടിയിലായത്.  ഇയാൾ തമിഴ്നാട് തിരുനൽവേലി സ്വദേശിയാണ്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് ഇയാളെ പിടികൂടിയത്. അരീക്കോട് എംഎസ്പി ക്യാമ്പിൽ എത്തിച്ച അനീഷിനെ പ്രത്യേക അന്വേഷണ സംലത്തിലെ ഡിഐജിയുടെ നേതൃത്വത്തിൽ ഇന്ന് ചോദ്യം ചെയ്യും. കണ്ണൂർ വനമേഖലയിലും മാവോയിസ്റ്റുകൾക്കായുള്ള ഊർജിതമായ തിരച്ചിൽ നടക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.