ഇടുക്കി: പൂപ്പാറ ടൗണിലെ അനധികൃത കൈയേറ്റങ്ങൾ റവന്യൂ വകുപ്പ് ഒഴുപ്പിച്ചു. പന്നിയാർ പുഴയും റോഡ്‌ പുറമ്പോക്കും കൈയ്യേറി നടത്തിയ 56 നിർമ്മാണങ്ങൾക്ക് എതിരെയാണ് നടപടി. ഒഴിയാൻ സാവകാശം നൽകാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് നേരിയ സംഘർഷം ഉണ്ടായി. ആറ് പേരെ അറസ്റ്റ് ചെയ്ത് നീക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആറാഴ്ചയ്ക്കുള്ളിൽ പൂപ്പാറയിലെ കൈയ്യേറ്റങ്ങൾ ഒഴുപ്പിയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് റവന്യൂ സംഘം നടപടി സ്വീകരിച്ചത്. സബ് കളക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘത്തിന്റെ സാനിധ്യത്തിലായിരുന്നു നടപടികൾ. സംഘർഷ സാധ്യത കണക്കിലെടുത്ത് പൂപ്പാറയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. 


ALSO READ: കേന്ദ്രത്തിനെതിരായ സമരം അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍; മുഖ്യമന്ത്രി ഡല്‍ഹിയില്‍


രണ്ട് ആരാധനാലയങ്ങളും 13 വീടുകളും കടകളും ഉൾപ്പടെ ആകെ 56 അനധികൃത നിർമ്മാണങ്ങൾക്കെതിരെയാണ് നടപടി. വീടുകളിൽ താമസക്കാർക്ക് തുടരാൻ അനുമതി നൽകിയിട്ടുണ്ട്. ആരാധനാലയങ്ങളിൽ നോട്ടീസ് പതിപ്പിച്ചെങ്കിലും സീൽ ചെയ്തില്ല. വ്യാപാര സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്തു. നിർബന്ധിതമായി വേഗത്തിൽ ഒഴുപ്പിയ്ക്കുകയാണെന്ന് ആരോപിച്ച് വ്യാപാരികളുടെ പ്രതിഷേധവുമുണ്ടായി. ഇതാണ് നേരിയ സംഘർഷത്തിന് ഇടയ്ക്കിയത്. 


പതിറ്റാണ്ടുകളായി കൈവശം വെച്ചിരിയ്ക്കുന്ന ഭൂമിയാണെന്നും ഹൈക്കോടതിയെ സമീപിയ്ക്കുമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു. നടപടികൾ സംബന്ധിച്ച് റവന്യൂ വകുപ്പ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ആരാധനാലയങ്ങളും വീടുകളും സംബന്ധിച്ച് സർക്കാർ തീരുമാനപ്രകാരമാകും തുടർ നടപടി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.